Chia Seeds: ശരീരഭാരം കുറയ്ക്കാൻ ചിയ സീഡുകൾ സഹായിക്കും; ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് ഇങ്ങനെ
ചിയ വിത്തുകൾ പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇത് ഒരു ആരോഗ്യകരമായ ഭക്ഷണമാണ്.
ചിയ വിത്തുകൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ച് രാവിലെ ഈ വെള്ളം കുടിക്കുന്നത് ശരീരത്തെ വിഷമുക്തമാക്കാൻ സഹായിക്കും.
ചിയ വിത്ത് കഴിക്കുന്നത് മാത്രം ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ല. സമീകൃതാഹാരത്തിൽ ഇത് ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
ചിയ വിത്തുകൾ, പുഡിങ്ങുകളിലും സ്മൂത്തികളിലും ചേർത്ത് കഴിക്കാം. പഞ്ചസാര ഒഴിവാക്കി വേണം ഭക്ഷണക്രമീകരണം നടത്തേണ്ടത്.
ചിയ വിത്തുകൾ ഭക്ഷണത്തിൽ ചേർക്കുന്നത് ദഹനം മികച്ചതാക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)