SBI ATM കാർഡില്ലാതെ എങ്ങനെ SBI online banking രജിസ്‌ട്രേഷൻ നടത്താം?
എസ്‌ബിഐ എടിഎം കാർഡുണ്ടെങ്കിൽ അത് ഉപയോഗിച്ച് ബാങ്കിൽ പോകാതെ തന്നെ എസ്‌ബിഐ ഓൺലൈൻ ബാങ്കിങ് സർവീസുകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. അതില്ലെങ്കിൽ എങ്ങനെ എസ്‌ബിഐ ഓൺലൈൻ ബാങ്കിങ് സർവീസുകൾക്കായി രജിസ്റ്റർ ചെയ്യും?
എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ onlinesbi.com ൽ കയറി രജിസ്റ്റർ ചെയ്യാൻ ആരംഭിക്കുക. അവിടെ I dont have atm card എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
അപ്പോൾ നിങ്ങൾക്ക് ഒരു രജിസ്‌ട്രേഷൻ ഫോം ലഭിക്കും അത് ഡൗൺലോഡ് ചെയ്യുക .
ആ ഫോമിൽ നിങ്ങളുടെ പേര്, വിലാസം, രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ എന്നിവയെഴുതി. ഇമെയിലും ജനന തീയതിയും ഉൾപ്പെടുത്തി ഒപ്പുമിട്ട് നിങ്ങളുടെ ബാങ്കിൽ ഏൽപ്പിക്കുക.