Malayalam Astrology: ഈ രാശിക്കാർക്ക് ഇനി നല്ല ദിവസങ്ങൾ ആരംഭിക്കും; സമ്പത്ത് കുന്ന് കൂടുന്ന കാലം

Fri, 16 Feb 2024-7:36 pm,

ഫെബ്രുവരി 20-ന് ബുധൻ മകരം രാശിയിൽ നിന്ന് കുംഭത്തിലേക്ക് പ്രവേശിക്കും. ഇതിൻറെ സ്വാധീനം 12 രാശികളിലും ഉണ്ടാവും. ചിലർക്ക് ഇതുവഴി സാമ്പത്തി നേട്ടങ്ങളും ചിലർക്ക് ഇതുവഴി ഭാഗ്യവും കൈവരും. ഏതൊക്കെ രാശിക്കാർക്കാണ് ബുധൻറെ മാറ്റം വഴി നേട്ടമുണ്ടാകുന്നതെന്ന് നോക്കാം.  

ഈ ബുധൻ സംക്രമണം 5 രാശിക്കാർക്ക് വളരെ നല്ലതാണ്. ആ രാശിചിഹ്നങ്ങളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.

കന്നി രാശിയിലെ ബുധൻ്റെ സംക്രമം നല്ല ഫലങ്ങൾ ഉണ്ടാക്കിയേക്കാം. ധനലാഭത്തിന് പുതിയ വഴികൾ കൈവരും. ജോലി ചെയ്യുന്നവർക്ക് ശമ്പളം വർദ്ധിക്കും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും, എല്ലാ വിധത്തിലും നിങ്ങൾക്ക് പുരോഗതി ഉണ്ടാകാം. വാഹന സുഖവും ഇക്കാലയളവിൽ ലഭിക്കും.

ധനു രാശിക്കാർക്ക് കുട്ടികളിൽ നിന്നും സന്തോഷം ലഭിക്കുന്ന സമയമാണ്. മതപരമായ യാത്രകൾക്ക് പറ്റിയ സമയമാണിത്. അധ്വാനിക്കുന്നവർക്ക് പുരോഗതിക്ക് സമയമായി. നിങ്ങളുടെ കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമാവുകയും എല്ലാത്തരത്തിലുമുള്ള പിന്തുണ ലഭിക്കുകയും ചെയ്യും.

മിഥുനം രാശിക്കാരിലെ ജോലിക്കാർക്ക് സ്ഥലംമാറ്റം ലഭിക്കും, മുതിർന്നവരിൽ നിന്ന് പിന്തുണ , സ്ഥാനക്കയറ്റം എന്നിവ ലഭിക്കും. മനസ്സ് സന്തുഷ്ടമായിരിക്കും, സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം ലഭിക്കും.

ചിങ്ങം രാശിക്കാർക്ക് ബുധൻ സംക്രമണം വഴി നല്ല വാർത്തകൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥലം മാറ്റം ഉണ്ടാവാം. മനസ്സിൽ സമാധാനം വർധിക്കുന്ന സമയമാണിത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link