Mangal Margi 2023: ചൊവ്വ ഇടവം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി
ഇടവം : ചൊവ്വ ഇടവ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങുന്നത്. ഇക്കാരണത്താൽ ഇടവം രാശിക്കാർക്ക് അടിപൊളി ഗുണങ്ങൾ ലഭിക്കും. ഇവർക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ഏത് വലിയ ആഗ്രഹവും നിറവേറ്റാൻ ഈ സമയം നല്ലതാണ്.ബിസിനസ്സിൽ പുതുതായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള ശരിയായ സമയമാണിത്. വീട്ടുകാരുടെ പിന്തുണയുണ്ടാകും.
ചിങ്ങം: ചൊവ്വയുടെ നേർരേഖയിലൂടെയുള്ള ചലനം ചിങ്ങം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ സമയം ഇവരുടെ ജോലിസ്ഥലത്തെ അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനവും സത്യസന്ധതയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സഹായിക്കും. ജോലിയിൽ മികച്ച ഫലങ്ങൾ ലഭിക്കും.
വൃശ്ചികം : ചൊവ്വയുടെ നേരിട്ടുള്ള സഞ്ചാരം വൃശ്ചിക രാശിക്കാർക്ക് നല്ലതായിരിക്കും. തൊഴിലിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപം നടത്താൻ സാധിക്കും. കരിയറിൽ പുരോഗതിയുണ്ടാകും.
ധനു: ചൊവ്വയുടെ ഈ സഞ്ചാര മാറ്റം ധനു രാശിക്കാർക്ക് നല്ല ഗുണനഗൽ നൽകും. നിക്ഷേപത്തിന് വഴിയൊരുക്കും ഒപ്പം നേട്ടങ്ങളും നൽകും. പുതിയ ജോലിക്കായുള്ള അന്വേഷണം അവസാനിക്കും. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും.
മീനം: ചൊവ്വയുടെ മാറ്റം മീനം രാശിക്കാരുടെ വ്യക്തിത്വത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങളിൽ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. കരിയറിൽ മികച്ച വിജയം നേടും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)