Immunity Booster: ഡയറ്റിൽ ഈ പഴങ്ങൾ ഉൾപ്പെടുത്തൂ.. പ്രതിരോധശേഷി വർധിക്കും
Blueberry (ബ്ലൂബെറി): ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കും. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.
മാതളം (Pomegranate): പോളിഫെനോളുകളുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ. അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ് മാതളം. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
പേരക്ക (Guava): വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ഫ്രൂട്ട് ആണ് പേരക്ക. കൂടാതെ ഫ്രീ റാഡിക്കൽ നാശത്തിൽ നിന്നും കോശങ്ങളെ സംരക്ഷിക്കുകയും അതുവഴി പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഫ്ലേവനോയ്ഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തൻ (watermelon): തണ്ണിമത്തനിൽ ഗ്ലൂട്ടത്തയോൺ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
പപ്പായ (Papaya): വിറ്റാമിൻ എ, സി, ഇ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പപ്പായ. ഇത് രോഗങ്ങളെ ചെറുക്കുന്ന ആന്റിബോഡികളുടെ ഉത്പാദനം വർദ്ധിപ്പിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)