Radish Benefits For Heart Health: മുള്ളങ്കി ആള് കിടിലനാണ്! നാരുകളാൽ സമ്പന്നം, അറിയാം ഗുണങ്ങൾ
റാഡിഷ് അഥവാ മുള്ളങ്കി പോഷക സമ്പുഷ്ടമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു. ഇവയ്ക്ക് കലോറി കുറവാണ്.
മുള്ളങ്കിയിലെ നാരുകളുടെ ഉയർന്ന ഉള്ളടക്കം ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് കുടലിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന ഡൈയൂററ്റിക് ഗുണങ്ങൾ റാഡിഷിന് ഉണ്ട്. ഇത് മൂത്രത്തിലൂടെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും കരളിനെ വിഷമുക്തമാക്കുന്നതിനും സഹായിക്കുന്നു.
മുള്ളങ്കിയിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു. ഇവയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ അണുബാധകളെ തടയുകയും മുഖക്കുരു കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും മുള്ളങ്കി മികച്ചതാണ്. മുള്ളങ്കിയിലെ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)