Anti Stress Foods: സമ്മർദ്ദം കുറയ്ക്കാൻ ഈ ധാതുക്കൾ പ്രധാനം; ഭക്ഷണത്തിൽ ശ്രദ്ധിക്കണം!
സമ്മർദ്ദം ഉണ്ടാകുമ്പോൾ സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ സുപ്രധാന ധാതുക്കളുടെ കുറവ് ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. സമ്മർദ്ദം കുറയ്ക്കാനും കോർട്ടിസോളിൻറെ അളവ് വർധിപ്പിക്കാനും സഹായിക്കുന്ന ധാതുക്കൾ ഏതെല്ലാമാണെന്നും ഇവ ലഭിക്കാൻ ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കണമെന്നും അറിയാം.
സിങ്കിന് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സാധിക്കും. ഇത് തലച്ചോറിൻറെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു. മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, കശുവണ്ടി, പയർ മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് മനസ്സിനെയും ശരീരത്തെയും സംരക്ഷിക്കാൻ സെലിനിയം മികച്ചതാണ്. ഇത് മെറ്റബോളിസം മികച്ചതാക്കാൻ സഹായിക്കുന്നു. മുട്ട, ബ്രസീൽ നട്സ്, കോട്ടേജ് ചീസ് തുടങ്ങിയവ കഴിക്കുക.
ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും അഡ്രീനൽ ഗ്രന്ഥിയുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സോഡിയവും പൊട്ടാസ്യവും ആവശ്യമാണ്. മധുരക്കിഴങ്ങ്, തണ്ണിമത്തൻ, ചീര, തേങ്ങാവെള്ളം, ബീൻസ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ കഴിക്കുക.
ന്യൂറോ ട്രാൻസ്മിറ്റർ റിലീസിനെ പിന്തുണയ്ക്കുന്നതിന് മഗ്നീഷ്യം സഹായിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. ഇലക്കറികൾ, ഡാർക്ക് ചോക്ലേറ്റ്, കശുവണ്ടി, വാഴപ്പഴം, അവോക്കാഡോ, ബദാം, മത്തങ്ങ വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.