Skin Care Tips: മികച്ച ചർമ്മാരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
വാൾനട്ട് - ആരോഗ്യമുള്ള ചർമ്മത്തിനായി കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് വാൾനട്ട്. വാൾനട്ടിൽ കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, ഇ ചർമത്തിലെ ചുളിവ് കുറയ്ക്കുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു.
ബ്രൊക്കോളി - ഉയർന്ന അളവിൽ വിറ്റാമിൻ സി ഉള്ളതിനാൽ കൊളാജൻ്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ബ്രോക്കോളി സഹായിക്കും. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന സൾഫോറഫെയ്ൻ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നു.
ഗ്രീൻ ടീ - ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നതും പ്രായമാകുന്നത് തടയുന്നതിനും ഗ്രീൻ ടീ സഹായിക്കുന്നു. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കന്ന കാറ്റെഷിൻസ് എന്ന സംയുക്തം ചർമത്തെ സംരക്ഷിക്കുന്നു. ഗ്രീൻ ടീയിലുള്ള ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നു.
തക്കാളി - തക്കാളിയിൽ ധാരാളം വിറ്റാമിൻ സിയും ലൈക്കോപ്പീനും അടങ്ങിയിരിക്കുന്നു. ലൈക്കോപ്പീൻ ഇത് വാർദ്ധക്യത്തെ തടയുന്നതിനുള്ള ആന്റിഓക്‌സിഡന്റാണ്. ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ എന്നിവ സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
സിട്രസ് പഴങ്ങൾ - സിട്രസ് പഴങ്ങൾ വിറ്റാമിൻ സി, സിട്രിക് ആസിഡ്, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ കൊണ്ട് സമ്പുഷ്ടമാണ്. ചർമ്മം ആരോഗ്യകരവും തിളക്കവുമുള്ളതായി കാണുന്നതിന് നാരങ്ങ, ഓറഞ്ച്, മുന്തിരിപ്പഴം തുടങ്ങി സിട്രസ് പഴങ്ങൾ കഴിക്കാവുന്നതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)