Immunity Booster: പ്രതിരോധശേഷി കൂട്ടാൻ ബ്രേക്ക്ഫാസ്റ്റിൽ ഇവ ഉൾപ്പെടുത്താം
മുട്ട - പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് വളരെ പ്രധാനമാണ്. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും. പ്രോട്ടീൻ അടങ്ങിയ ഒരു ഭക്ഷണമാണ് മുട്ട. പ്രാതലിൽ മുട്ട ഉൾപ്പെടുത്തുന്നതിലൂടെ രോഗപ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഡി, സിങ്ക്, സെലിനിയം, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങളും ലഭിക്കുന്നു. മുട്ട പുഴുങ്ങിയോ ഓംലെറ്റ് ആയോ കഴിക്കാവുന്നതാണ്.
ഓട്സ് - ആൻ്റിഓക്‌സിഡൻ്റുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ തുടങ്ങിയവ അടങ്ങിയ ഓട്‌സ് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്. കൂടാതെ ബീറ്റാ-ഗ്ലൂക്കനും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്.
സ്മൂത്തികൾ - തൈര് ചേർത്ത സ്മൂത്തികൾ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
മധുരക്കിഴങ്ങ് - ശരീരത്തിൻ്റെ ഊർജ്ജ നില വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ശരീരത്തിന് ആവശ്യമായ കാൽസ്യം, മഗ്നീഷ്യം, തയാമിൻ, സിങ്ക്, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവ മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. നാരുകൾ കൂടുതലും കൊഴുപ്പ് കുറവും അടങ്ങിയ മധുരക്കിഴങ്ങി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)