IND vs ENG : വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകി Hitman Rohit Sharma

Sat, 13 Feb 2021-4:43 pm,

England നെതിരെയുള്ള  ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് ലഭിച്ച വിമർശനങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി നൽകി Rohit Sharma. ആദ്യ ടെസ്റ്റിൽ താരം വേണ്ടത്ര രീതിയിൽ സ്കോർ ചെയ്യാതെയാണ് പുറത്തായത്. എന്നാൽ അവയ്ക്കെല്ലാം മറുപടിയാണ് താരം ഇന്ന് തന്റെ പ്രകടനത്തിലൂടെ നൽകിയിരിക്കുന്നത്. 

രോഹിത് 231 പന്തിൽ 161 റൺസെടുക്കുകയായിരുന്നു. 18 ഫോറും രണ്ട് സിക്സറടക്കുമായിരുന്നു രോഹിതിന്റെ പ്രകടനം. 

ഒരു ഘട്ടത്തിൽ മൂന്നിന് 86 റൺസ് എന്ന് നിലയിൽ ടീം തകർച്ചയിലേക്കെന്ന് കരുതി സമയത്താണ് അജിങ്ക്യ രഹനയ്ക്കൊപ്പം 150 റൺസിന്റെ കൂട്ടുകെട്ട് താരം സൃഷ്ടിച്ച്ത്.

 

ആദ്യ 90 റൺസിൽ രോഹിത് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. പിന്നീട് ടെസ്റ്റ് അനാവശ്യ ഷോട്ടുകൾക്ക് മുതരാതെ രഹാനയ്ക്കൊപ്പം ടീമിന്റെ സ്കോർ ഉയർത്തുകയായിരുന്നു രോഹിത്. ശുഭ്മാൻ ഗില്ലും നായകൻ വിരാട് കോലിയും റൺസൊന്നും എടുക്കാതെയാണ് പുറത്തായത്.

രോഹിത്തിന്റെ 7-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. 161 റൺസെടുത്ത താരത്തെ ജാക്ക് ലീച്ചാണ് പുറത്താക്കിയത്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link