Independence Day 2023: രാജ് ഭവനിൽ പതാക ഉയർത്തി ഗവർണർ; പോലീസ് ആസ്ഥാനത്തും സ്വാതന്ത്ര്യദിന ആഘോഷം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തി.
രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.
തിരുവനന്തപുരം കോട്ടൻഹിൽ എൽപി സ്കൂളിലെ കുട്ടികളും ഗവർണർക്കൊപ്പമുണ്ടായിരുന്നു.
ഗവർണർ പതാക ഉയർത്തിയപ്പോൾ കുട്ടികൾ ദേശഭക്തി ഗാനം ആലപിച്ചു.
വിദ്യാർത്ഥികൾക്കൊപ്പം നിന്ന് ഗവർണർ ഫോട്ടോയും എടുത്തു.
പോലീസ് ആസ്ഥാനത്തും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം പോലീസ് ആസ്ഥാനത്തെ ഐ.ജി നീരജ് കുമാര്‍ ഗുപ്ത സേനാംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. തുടര്‍ന്ന് ദേശീയപതാക ഉയര്‍ത്തി.
ചടങ്ങില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും തുടര്‍ന്ന് മധുരം വിതരണം ചെയ്തു.