Independence Day 2023: ഇത്തവണ സ്വാതന്ത്ര്യദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചാലോ?

Wed, 09 Aug 2023-4:46 pm,

രാജ്യത്ത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. സാമൂഹിക സമ്മേളനങ്ങൾ, സാംസ്കാരിക പരിപാടികൾ, ത്രിവർണ്ണ പതാക ഉയര്‍ത്തല്‍, തുടങ്ങി നിരവധി പരിപാടികള്‍ ഈ ആഘോഷത്തിന്‍റെ ഭാഗമായി നടത്താറുണ്ട്. ദേശ ഭക്തി ഗാനങ്ങൾക്ക് ഈ അവസരത്തില്‍ ഏറെ പ്രാധാന്യം ഉണ്ട്.  എന്നിരുന്നാലും, സ്വാതന്ത്ര്യദിനം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചിലവഴിക്കാനുള്ള സമയമാണ്. നിങ്ങളുടെ കുടുംബത്തോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനായി ചില സവിശേഷമായ ആശയങ്ങൾ അറിയാം.

 

സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകം സന്ദര്‍ശിക്കുക

രാജ്യത്തിനുവേണ്ടി ജീവന്‍ ബലി കഴിച്ച ധീര സൈനികരുടെ സ്മരണയ്ക്കായി രാജ്യ തലസ്ഥാനത്ത് ഒരു സ്മാരകം പണികഴിപ്പിച്ചിട്ടുണ്ട്. National War Memorial എന്നറിയപ്പെടുന്ന ഈ സ്മാരകം നമ്മുടെ രാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനികര്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നടന്ന ഇന്ത്യ - പാക്‌ യുദ്ധം, ഇന്ത്യ - ചൈന യുദ്ധം, കാര്‍ഗില്‍  തുടങ്ങിയ യുദ്ധങ്ങളില്‍ ജീവന്‍ വെടിഞ്ഞ ധീര സൈനികരുടെ പേരുകള്‍ നമുക്ക് ഈ സ്മാരകത്തില്‍ കാണുവാന്‍ സാധിക്കും. 

രാജ് ഘട്ട്

ഇന്ത്യയിലെ ഡൽഹിയിലെ പ്രധാന സ്മാരക സമുച്ചയമാണ് രാജ് ഘട്ട് . അതില്‍ ഏറ്റവും പുരതനമായത് രാജ്യത്തിന്‌ സ്വാതന്ത്ര്യം നേടിത്താന്ന മഹാത്മാഗാന്ധിക്ക് സമർപ്പിക്കപ്പെട്ടതാണ്. അവിടെ  അദ്ദേഹത്തിന്‍റെ ശവസംസ്കാരം നടന്ന സ്ഥലത്ത് ഉയര്‍ത്തിക്കെട്ടിയ കറുത്ത മാർബിൾ പ്ലാറ്റ്ഫോമില്‍ ഒരു കെടാവിളക്ക് കാണുവാന്‍ സാധിക്കും.  രാജ്യത്തിന്‌ പ്രചോദനമായി മഹാത്മാഗാന്ധി ഇന്നും അവിടെ കുടികൊള്ളുന്നു. 

ദേശസ്നേഹ സിനിമകളും ഡോക്യുമെന്‍ററികളും കാണുക

ചരിത്രം പഠിയ്കുമ്പോള്‍ നമുക്ക് മുന്‍പേ കടന്നുപോയവര്‍ എത്ര ത്യാഗം സഹിച്ചാണ് നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം ലഭ്യമാക്കിയത് എന്ന് മനസിലാക്കാന്‍ സാധിക്കും. അതിനാല്‍, ഈ ദിവസം സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പഠിക്കാന്‍ വിനിയോഗിക്കാം. അതിനാൽ, സ്വാതന്ത്ര്യ ദിനത്തിൽ, ദേശസ്‌നേഹ പ്രമേയങ്ങളെയും രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെയും കുറിച്ചുള്ള സിനിമകളോ ഡോക്യുമെന്‍ററികളോ തിരഞ്ഞെടുക്കാനും കാണാനും വായിക്കാനും നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം കണ്ടെത്തുക. 

സ്വാതന്ത്ര്യദിന വിഭവങ്ങൾ ഉണ്ടാക്കുക

ഒരുമിച്ച് വിഭവങ്ങൾ പാചകം ചെയ്യുന്നത് നിങ്ങളുടെ കുടുംബത്തിന് ഒരു മികച്ച ബോണ്ടിംഗ് ആക്റ്റിവിറ്റിയാകും എന്ന കാര്യത്തില്‍ സംശയമില്ല. സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനായി നിങ്ങള്‍ ഉണ്ടാക്കുന്ന വിഭവത്തിന്  ത്രിവർണ്ണ തീം നൽകാം. നിങ്ങളുടെ കുടുംബാംഗങ്ങൾ കഴിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം തിരഞ്ഞെടുക്കാം. അതിന് ത്രിവർണ പതാകയുടെ നിറങ്ങള്‍ നല്‍കുനതിനുള്ള വഴി കണ്ടെത്തുക...  ത്രിവർണ പതാകയുടെ നിറത്തിലുള്ള കറികള്‍,  കേക്ക് മുതലായവ ഉണ്ടാക്കാം. 

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേയ്ക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുക

നിങ്ങളുടെ സ്വാതന്ത്ര്യദിന അവധിയിൽ നിന്ന് നിങ്ങൾക്ക് ഒരു നീണ്ട വാരാന്ത്യം ഉണ്ടാക്കാൻ കഴിയുമെന്നതിനാൽ, നിങ്ങളുടെ നഗരത്തിനടുത്തുള്ളതും എന്നാല്‍ രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളതുമായ സ്ഥലങ്ങളിലേയ്ക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link