Rohit Sharma : നാഗ്പൂരിൽ രോഹിത്തിന്റെ ഒറ്റയാൾ പോരാട്ടം; മൂന്ന് ഫോർമാറ്റുകളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ

Fri, 10 Feb 2023-2:33 pm,

നാഗ്പൂർ ടെസ്റ്റിൽ ഓസ്ട്രേലിയൻ സ്പിൻ ആക്രമണത്തിൽ തകർന്നടിഞ്ഞ ഇന്ത്യൻ മുന്നേറ്റ നിരയിൽ ഒറ്റയാനായി ക്യാപ്റ്റൻ രോഹിത് ശർമ. താരം തന്റെ ടെസ്റ്റ് കരിയിറിലെ ഒമ്പതാമത്തെ സെഞ്ചുറി നേട്ടം നാഗ്പൂരിൽ സ്വന്തമാക്കി. 

 

ക്യാപ്റ്റനായിട്ടുള്ള രോഹിത് ശർമയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേട്ടമാണിത്. ക്രിക്കറ്റിലെ ഏല്ലാ ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് രോഹിത്.

 

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് പുറമെ ഓപ്പണിങ് ഇറങ്ങി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമായി രോഹിത്. ഇരുവരും ഓസ്ട്രേലിയയ്ക്കെതിരെ ഓപ്പണർമാരായി ഇറങ്ങി ഒമ്പത് സെഞ്ചുറിയാണ് കംഗാരുക്കൾക്കെതിരെ നേടിയത്. 

 

ഓപ്പണറായിട്ടുള്ള രോഹിത്തിന്റെ ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചുറി നേട്ടമാണിത്. ഇന്ത്യൻ ടീം നായകന്റെ അന്തരാഷ്ട്ര കരിയറിലെ 43 സെഞ്ചുറി നേട്ടമാണിത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link