Virat Kohli : സച്ചിന്റെ ആ റെക്കോർഡും കോലി മറികടന്നു; വിരാട് കോലിക്ക് കരിയറിലെ 73-ാം സെഞ്ചുറി
ഏകദിന കരിയറിലെ 46-ാം സെഞ്ചുറി നേടിയ താരം സാക്ഷാൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡാണ് മറികടന്നത്. ഇന്ത്യൻ മണ്ണിൽ താരത്തിന്റെ 21-ാം നൂറ് റൺസ് നേട്ടമാണിത്.
ഹോം മത്സരങ്ങളിൽ സച്ചിൻ സ്വന്തമാക്കിയ 20 സെഞ്ചുറി നേട്ടത്തെയാണ് കോലി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് മറികടന്നത്.
85 പന്തിൽ പത്ത് ഫോറുകളും ഒരു സിക്സറിന്റെ അകമ്പടിയോടെയാണ് കോലിയുടെ സെഞ്ചുറി നേട്ടം.
അന്തരാഷ്ട്ര കരിയറിൽ താരം നേടുന്ന 74-ാം സെഞ്ചുറിയാണിത്
110 പന്തിൽ എട്ട് സിക്സറുകളും 13 ഫോറുകളുമായി താരം പുറത്താകതെ നിന്നു.