India welcomes Mirabai Chanu: ഒളിമ്പിക്സ് മെഡല്‍ ജേതാവ് മീരാഭായ് ചാനു മടങ്ങിയെത്തി, ഹൃദ്യമായ സ്വാഗതം നല്‍കി രാജ്യം

Mon, 26 Jul 2021-9:24 pm,

വിമാനത്താവളത്തിലിറങ്ങിയ ചാനു കോവിഡ് പരിശോധനക്ക് ശേഷമാണ് പുറത്തിറങ്ങിയത്. പരിശീലനത്തിന്‍റെ ഭാഗമായി വര്‍ഷങ്ങളായി വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ചാനു ഇന്ത്യയിലെത്തിയാല്‍ ആദ്യം മണിപ്പൂരിലെ വീട്ടിലേക്ക് പോകുമെന്ന് മെഡല്‍ നേട്ടത്തിനുശേഷം പ്രതികരിച്ചിരുന്നു.

ടോക്കിയോ ഒളിമ്പിക്സില്‍  ഭാരദ്വേഹനത്തിലാണ്  ചാനു ഇന്ത്യക്കായി വേലി മെഡല്‍ കരസ്ഥമാക്കിയത്.   മീരാബായി ചനുവിന്‍റെയും ഇന്ത്യയുടേയും സ്വപ്നസാഫല്യമായിരുന്നു ഒളിംപി‌ക് മെഡല്‍. ടോക്കിയോ ഒളിംപിക്‌സിന്‍റെ  ആദ്യ ദിനം തന്നെ സ്വർണത്തിളക്കമുള്ള വെള്ളി മെഡൽ നേട്ടം മീരാബായി സ്വന്തമാക്കി

ഏറെ പാരിതോഷികങ്ങളാണ്  ചാനുവിനെ കാത്തിരിയ്ക്കുന്നത്. ചാനു ഇന്ത്യയില്‍ എത്തുമ്പോള്‍ അവര്‍ക്കായി ഒരു സര്‍പ്രൈസ്  നല്‍കുമെന്ന്  പ്രഖ്യാപിച്ചിരുന്ന മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് ആ സര്‍പ്രൈസ് എന്താണെന്ന് ഇന്ന് പ്രഖ്യാപിച്ചു. മണിപ്പൂര്‍ പോലീസിസില്‍ ചാനുവിനെ എഎസ്പി(സ്പോര്‍ട്സ്) ആയി നിയമിക്കുമെന്നാണ് മണിപ്പൂര്‍ സര്‍ക്കാരിന്‍റെ വാഗ്ദാനം. നിലവില്‍ റെയില്‍വെയില്‍ ടിക്കറ്റ് കളക്ടറാണ് 26കാരിയായ ചാനു. നേരത്തെ മണിപ്പൂര്‍ സര്‍ക്കാര്‍ ചാനുവിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഭാരോദ്വഹനത്തിൽ രാജ്യത്തിന് വെള്ളി ലഭിക്കുന്നതും ഇതാദ്യം.  ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു. 

അതേസമയം, Mirabai Chanu വെള്ളിത്തിളക്കം   സ്വർണമാകാനും  സാധ്യതയുണ്ട്.  ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം ഉയര്‍ന്നതിനെ ത്തുടര്‍ന്നാണ് ഇത്. സ്വർണ മെഡൽ ജേതാവായ ചൈനയുടെ ഷിഹുയി ഹ്യു ( Zhihui Hou) ഉത്തേജക മരുന്ന ഉപയോഗിച്ചതായി ഒളിമ്പിക്സിൽ  സംഘാടകര്‍  സംശയം പ്രകടിപ്പിച്ചു.  ചൈനീസ് താരത്തോട് ടോക്കിയോയിൽ തന്നെ തുടരാനാണ്  നിര്‍ദ്ദേശം.  പരിശോധന നടത്തി ഫലം വന്നതിന് ശേഷമെ താരത്തിന് ഒളിമ്പിക്സ് വില്ലേജ് വിട്ട് പോകാൻ അനുവാദമുള്ളു...   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link