Indian Filter Coffee Recipe: രുചിയിൽ ലോകത്തിൽ രണ്ടാം സ്ഥാനം; ഇന്ത്യൻ ഫിൽട്ടർ കോഫി ഞൊടിയിടയിൽ ഇങ്ങനെ തയ്യാറാക്കാം
ലോകത്തിലെ രുചികരമായ 38 കോഫികളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യൻ ഫിൽട്ടർ കോഫിക്ക്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ക്യൂബൻ എക്സ്പ്രസ്സോ ആണ്.
തയ്യാറാക്കുന്ന വിധം: ഇന്ത്യൻ ഫിൽട്ടർ കോഫി തയ്യാറാക്കാൻ വളരെ എളുപ്പമാണ്. കോഫി ഫിൽട്ടർ മെഷിൻ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ആ മെഷിൻ മാർക്കറ്റിലെല്ലാം സുലഭമാണ്.
ആവശ്യ ചേരുവകൾ: ഇന്ത്യൻ ഫിൽട്ടർ കോഫി തയ്യാറാക്കുന്നതിന് പ്രധാനമായും നല്ല നാടൻ കാപ്പി പോടി, പാൽ, പഞ്ചസാര, വെള്ളം എന്നിവയാണ് ആവശ്യം
തയ്യാറാക്കുന്ന വിധം- ഘട്ടം 1: കോഫി ഫിൽട്ടർ മെഷിൻ എടുക്കുക. ഫിൽട്ടറിലെ ആദ്യത്തെ സുഷിരങ്ങളുള്ള തട്ടിൽ കാപ്പിപ്പൊടി ഇടുക. പൊടി നിങ്ങൾക്ക് എത്രത്തോളം സ്ട്രോങ് ആകണം എന്നതിനനുസരിച്ച് ഇടുക.
തയ്യാറാക്കുന്ന വിധം- ഘട്ടം 2: ശേഷം ഇതിലേക്ക് നന്നായി തിളപ്പിച്ച വെള്ളം ഒഴിച്ച് കൊടുക്കുക. ഇതിൽ നിന്നും ഊറി വരുന്ന മിശ്രിതം താഴെ ശേഖരിക്കപ്പെടും.
തയ്യാറാക്കുന്ന വിധം- ഘട്ടം 2: ഫിൽട്ടറിൽ ശേഖരിക്കപ്പെട്ട മിശ്രിതം എടുക്കുക. അതിലേക്ക് നന്നായി തിളപ്പിച്ച പാലും ആവശ്യത്തിന് പഞ്ചസാരയും ചേർക്കുക. സ്റ്റീലിലോ പിച്ചളയിലോ നിർമ്മിച്ച ഗ്ലാസ്സിലേക്കാണ് സാധാരണ ഇത് മിക്സ് ചെയ്യുക. ഫിൽട്ടർ കോഫി റെഡി