Indian Railway: രാജ്യത്തെ ആദ്യ Centralised AC railway terminal ബെംഗളൂരുവിൽ, യാത്രക്കാര്‍ക്ക് ലഭിക്കുക അത്യാധുനിക സൗകര്യങ്ങള്‍

Fri, 19 Feb 2021-4:56 pm,

രാജ്യത്തെ ആദ്യ സെൻട്രലൈസ്‍ഡ് എസി റെയിൽവേ ടെര്‍മിനൽ   ( first centralised AC railway terminal)  ബെംഗളൂരുവിൽ  ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.

314 കോടി രൂപ ചെലവഴിച്ചാണ് ഈ  ടെര്‍മിനലിന്‍റെ നിര്‍മ്മാണം    പൂര്‍ത്തീകരിയ്ക്കുന്നത്. ബൈപ്പനഹള്ളിയിലാണ് പൂർണമായും അടച്ച് നിര്‍മിച്ചിരിയ്ക്കുന്ന ഈ റെയിൽ‌വേ സ്റ്റേഷൻ.  

ഭാരത് രത്‌ന സർ എം വിശ്വേശ്വരയ്യയുടെ പേരിലാണ്  ഈ  അത്യാധുനിക സൗകര്യങ്ങളോട് കൂടിയ  റെയിൽവേ സ്റ്റേഷൻ പണി കഴിപ്പിച്ചിരിയ്ക്കുന്നത്.

314 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഈ ടെര്‍മിനലിന്‍റെ  വിസ്തീർണ്ണം 4,200 ചതുരശ്ര മീറ്ററാണ്.  പ്രതിദിനം 50,000 പേര്‍ക്ക് യാത്ര ചെയ്യന സാധിക്കും.  

ടെര്‍മിനലിന് കീഴിൽ ഏഴ് പ്ലാറ്റ്‍ഫോമുകളാണുള്ളത്. എല്ലാ ദിവസവും 50 ട്രെയിനുകൾ ആണ് ടെർമിനലിൽ നിന്ന് സര്‍വീസ് നടത്തുന്നത്.

ബെംഗളൂരു വിമാനത്താവളത്തിന്‍റെ  മാതൃകയിൽ ആണ് ടെര്‍മിനൽ രൂപകൽപ്പന ചെയ്തിരിയ്ക്കുന്നത്. യാത്രക്കാര്‍ക്കായി  അത്യാധുനിക  സൗകര്യങ്ങളാണ്  ഇവിടെ ഒരുക്കിയിരിയ്ക്കുന്നത്‌.

 ഉയർന്ന വെയിറ്റിംഗ് ക്ലാസ് ഹാൾ,വിഐപി ലോഞ്ച്, ഫുഡ് കോർട്ട് എന്നിവ എല്ലാം അടങ്ങിയതാണ് ടെര്‍മിനൽ.  4 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ റീസൈക്ലിംഗ് പ്ലാന്‍റും   ഇവിടെ ഉണ്ടായിരിക്കും.

250 കാറുകൾ, 900 ഇരുചക്രവാഹനങ്ങൾ,  50 ഓട്ടോറിക്ഷകൾ, അഞ്ച് ബിഎംടിസി ബസുകൾ, ടാക്സികൾ എന്നിവ പാര്‍ക്ക് ചെയ്യാൻ സാധിക്കും  വിധമാണ്  വിശാലമാണ് പാർക്കിംഗ് ഏരിയ.  

 

2015-16 ൽ അനുവദിച്ച പുതിയ ടെർമിനൽ ബെംഗളൂരുവിൽ നിന്ന് കൂടുതൽ ട്രെയിൻ സര്‍വീസ് തുടങ്ങാൻ  സഹായകരമാകും.  പദ്ധതി പ്ലാന്‍ അനുസരിച്   2018 ഡിസംബറിൽ പൂർത്തീകരിക്കേണ്ടിയിരുന്ന ടെർമിനലിന്‍റെ  പണി അനിശ്ചിതമായി നീളുകയായിരുന്നു.  കേന്ദ്ര റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയൽ പുതിയ ടെര്‍മിനലിന്‍റെ   ചിത്രങ്ങൾ‌ പങ്കുവച്ചിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link