South China കടലിൽ ഇന്ത്യ-വിയറ്റ്നാം സംയുക്ത നാവികാഭ്യാസം
ഇന്ത്യൻ നാവികസേന ബുധനാഴ്ച വിയറ്റ്നാം പീപ്പിൾ നേവിയുമായി ചേർന്ന് തെക്ക് ചൈനാക്കടലിൽ സംയുക്ത നാവികാഭ്യാസം നടത്തി
ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് രൺവിജയും ഐഎൻഎസ് കോറയുമാണ് വിയറ്റ്നാം പീപ്പിൾസ് നേവിയുടെ VPNS Ly Thai To(HQ-012) കപ്പലുമായി ചേർന്ന് നാവികാഭ്യാസം നടത്തിയത്
1987 ഡിസംബറിൽ കമ്മീഷൻ ചെയ്ത ഐഎൻഎസ് രൺവിജയ് ഒരു ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറും രജപുത് ശ്രേണിയിലെ പുതിയ കപ്പലുമാണ്.
ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന മിസൈൽ, ആന്റി എയർ മിസൈലുകൾ, തോക്കുകൾ, ഹെവി വെയിറ്റ് ടോർപ്പിഡോകൾ, ആന്റി സബ്മറൈൻ റോക്കറ്റുകൾ, ആന്റി സബ്മറൈൻ ഹെലികോപ്റ്റർ (കമോവ് 28) എന്നിവ ഉൾക്കൊള്ളുന്നതാണ് ഐഎൻഎസ് രൺവിജയ്. സംയുക്ത നാവികാഭ്യാസം ഇരു രാജ്യങ്ങളുടെയും സൈനിക ബന്ധത്തിൽ മുതൽക്കൂട്ടും നാഴികക്കല്ലുമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.