Chennai Airport: തമിഴ് സംസ്കാരത്തിന്റെ പ്രതിനിധാനമായി ചെന്നൈ എയർപോർട്ടിന്റെ പുതിയ ടെർമിനൽ; ചിത്രങ്ങൾ കാണാം
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 2.20 ലക്ഷം ചതുരശ്ര മീറ്ററാണ്.
ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെർമിനലിന് പ്രതിവർഷം 35 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. 1,260 കോടി രൂപ ചെലവിൽ നിർമിച്ച ഈ ടെർമിനൽ, പ്രാദേശിക തമിഴ് സംസ്കാരത്തോടുള്ള ആദരസൂചകമായാണ് നിർമിച്ചിരിക്കുന്നത്.
കോലം പാറ്റേണുകൾ ചിത്രീകരിക്കുന്ന മോട്ടിഫ് ലൈറ്റുകൾ സീലിംഗിന്റെ രൂപകൽപ്പനയിൽ ഉപയോഗിച്ചിരിക്കുന്നു. പ്രകൃതിദത്ത വെളിച്ചം ലഭിക്കുന്ന സ്കൈലൈറ്റ് മറ്റൊരു ശ്രദ്ധേയമായ സവിശേഷതയാണ്.
33 റിമോട്ട് ബോർഡിംഗ് ഗേറ്റുകളും 11 ഓട്ടോമാറ്റിക് ട്രേ റിട്രീവൽ സിസ്റ്റങ്ങളും (എടിആർഎസ്) കൊണ്ട് കൂടുതൽ കാര്യക്ഷമമായ സുരക്ഷാ സ്ക്രീനിംഗ് നടപടിക്രമം സാധ്യമാക്കും.
ബോർഡിംഗ് പാസുകൾ സ്കാൻ ചെയ്യുന്ന സെൽഫ് ബാഗേജ് ഡ്രോപ്പ് സ്റ്റേഷനുകൾ ചെക്ക്-ഇൻ പ്രക്രിയയെ വേഗത്തിലാക്കും.