Insomnia: ഈ അഞ്ച് ഭക്ഷണങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തും
ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ഉറക്കത്തെ ദോഷകരമായി ബാധിക്കുന്നതായി വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുന്നത് മികച്ച ഉറക്കം ലഭിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും ഗുണം ചെയ്യും.
എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനക്കേടും റിഫ്ലക്സ് ലക്ഷണങ്ങളും ഉണ്ടാക്കിയേക്കാം. ഇത് രാത്രിയിൽ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. ഉറങ്ങുന്നതിന് മുമ്പ്, എരിവുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ചൂട് വർധിപ്പിക്കാൻ കാരണമാകും. ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും.
പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളും ഉയർന്ന ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണങ്ങളും ഉറക്കത്തെ ദോഷകരമായി ബാധിച്ചേക്കാം. ഉറങ്ങുന്നതിന് തൊട്ടുമുൻപ് മുമ്പ് ധാരാളം പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകും.
മദ്യം ഉറങ്ങുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു. പക്ഷേ പിന്നീട് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ഉറങ്ങുന്നതിന് മുമ്പ് മദ്യം കഴിക്കുന്ന ശീലം ഒഴിവാക്കുന്നത് ശാന്തമായ ഉറക്കം ലഭിക്കാൻ അനുയോജ്യമാണ്.
കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം ഉറക്ക പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇത് ദഹനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും. അതിനാൽ, രാത്രി ഉറക്കം തടസ്സപ്പെടും.