Neem for Hairfall: മുടി കൊഴിച്ചിൽ ഞൊടിയിടയില്‍ മാറും, വേപ്പ് ഈ വിധത്തില്‍ ഉപയോഗിച്ചു നോക്കൂ
മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണുവാന്‍ നമുക്ക് സാധിക്കും. അതിനുള്ള മികച്ച വീട് വൈദ്യമാണ് വേപ്പ്. മുടിയുടെ സംരക്ഷണത്തിനായി വേപ്പ് പല തരത്തില്‍ ഉപയോഗിക്കാം. നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയിൽ വേപ്പ് എങ്ങനെ ഉൾപ്പെടുത്താമെന്ന് അറിയാം...
വേപ്പെണ്ണ
കാലങ്ങളായി തലുടിയുടെ സംരക്ഷണത്തിന് ഉപയോഗിച്ചുവരുന്ന ഒന്നാണ് വേപ്പെണ്ണ. ഇവയുടെ ആന്റിമൈക്രോബിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ താരനെ ചെറുക്കാനും ശിരോചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാനും ഇത് സഹായിക്കും. വേപ്പെണ്ണയില്‍ പെട്ടെന്ന് മുടി വളരാന്‍ സഹായിക്കുന്ന ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ മുടിവേരുകളെ ബലപ്പെടുത്തുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ, വേപ്പെണ്ണ മുടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യുന്നത് തലയോട്ടിക്ക് ഈർപ്പം നൽകുകയും മുടി വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വേപ്പില പേസ്റ്റ്
വേപ്പില പേസ്റ്റിന് ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് തലയോട്ടിയിലെ അണുബാധ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് മുടി കൊഴിയുന്നത് തടയുകയും മുടി വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
വേപ്പ് ഷാംപൂ വേപ്പിന്‍റെ ഗുണങ്ങള്‍ അടങ്ങിയ ഷാംപൂ മുടിയ്ക്ക് ഏറെ ഗുണകരമാണ്. ഇത് തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുകയും മുടിയുടെ ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വേപ്പില വെള്ളം
വേപ്പില തിളപ്പിച്ച് തയ്യാറാക്കിയ വെള്ളം മുടിയിൽ പുരട്ടുന്നത് അല്ലെങ്കില്‍ മുടി കഴുകുന്നത് തലയോട്ടിയിലെ അണുബാധ അകറ്റാൻ സഹായിക്കുന്നു. മുടി വളര്‍ച്ചയ്ക്കും ഇത് ഏറെ ഗുണകരമാണ്.
വേപ്പിൻ തൊലി പൊടി
വേപ്പിൻ തൊലി മുടി കൊഴിച്ചിൽ തടയുകയും തലയോട്ടിക്ക് ബലം നൽകുകയും ചെയ്യുന്നു.