Inter Milan : പത്ത് വർഷത്തിന് ശേഷം മിലാനിലേക്ക് സിരി എ കപ്പെത്തിച്ച് അന്റോണിയോ കോന്റെയും സംഘവും
ഇറ്റാലിയൻ ഫുട്ബോൾ ലീഗായ സിരി എയിൽ യുവന്റസിന്റെ 9 വർഷ സർവാധിപത്യത്തെ തകർത്ത് ഇന്റർ മിലാൻ. തുടർച്ച് 9 വർഷമായി ഇറ്റാലിയൻ ചാമ്പ്യൻമാരായിരുന്നു യുവന്റസിന്റെ ജൈത്രയാത്രയായിരുന്നു ഈ സീസണിൽ ഇന്റർ തടയിട്ടിരിക്കുന്നത്.
സീസണിൽ നാല് മത്സരം ബാക്കി നിൽക്കവെയാണ് ഇന്റർ തങ്ങളുടെ കപ്പ് ഉറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള അറ്റ്ലാൻറ്റ 1-1 സസ്സ്യുളോയുമായി സമനിലയിൽ പിരിഞ്ഞതോടെയാണ് ഇന്റർ തങ്ങളുടെ കപ്പ് ഉയർത്തുന്നത്.
അന്ന് ഇറ്റലിയിൽ സർവാധിപത്യം സൃഷ്ടിച്ചു കൊണ്ടിരുന്ന മിലാൻ ടീമികൾക്ക് തടയിട്ട് യുവന്റസിന്റെ 9 വർഷത്തെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടുത് നിലവിലെ ഇന്ററിന്റെ കോച്ച് അന്റോണിയോ കോന്റെയാണ്. 2019ൽ ഇന്ററിന്റെ കോച്ചായി ചുമതല ഏൽക്കുന്നത്. തുടർന്ന് കഴിഞ്ഞ സീസണിൽ രണ്ടാമതായിട്ടാണ് ലീഗ് അവസാനിപ്പിച്ചത്.
ഇന്ററിന്റെ 19-ാമത്തെ 'സ്കുദെത്തോ' (സിരി എ കപ്പ്) ആണിത്. അവസാനമായി ഇന്റർ ഇറ്റാലിയൻ ചാമ്പ്യന്മാരാകുന്നത് 2009-2010 സീസണിലായിരുന്നു. ഇതോടെ ചാമ്പ്യന്മാരാകുന്ന പട്ടികയിൽ ഇന്റ രണ്ടാം സ്ഥാനത്തെകയും ചെയ്തു. 36 സീസൺ സ്വന്തമാക്കി യുവന്റസാണ് പട്ടികയിൽ ഒന്നാമതുള്ളത്. 18 എണ്ണവുമായി എസി മിലാൻ ഇന്ററിന് തൊട്ട് പിന്നാലെ ഉള്ളത്
കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ യുവന്റസ് പോയിന്റ് പട്ടികയിൽ മുന്നാം സ്ഥാനത്താണ്