IPL 2021 : ഇനി കൊട്ടികലാശം, ആരാകും ഐപിഎൽ 14-ാം സീസൺ കിരീടത്തിൽ മുത്തമിടുക?

Sat, 09 Oct 2021-4:28 pm,

നാലാമനെ കണ്ടെത്താനുള്ള ആവേശ പോരാട്ടങ്ങളിൽ വലിയ അത്ഭുതങ്ങൾ ഒന്ന് ഉണ്ടായില്ല. അങ്ങനെ കൊൽക്കത്ത നൈറ്റ റൈഡേഴ്സ് ഐപിഎൽ പ്ലേ ഓഫിലേക്ക് നാലാം സ്ഥാനക്കാരായി പ്രവേശിച്ചു. കൂടെ ഒന്നാം സ്ഥാനക്കാരായി ഡൽഹി ക്യാപിറ്റൽസും തൊട്ട് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരൂവും. അറിയാം ഐപിഎൽ 2021 പ്ലേ ഓഫ് സ്ഥാനം നേടി സീസണിലെ മികച്ച നാല് ടീമുകളെ കുറിച്ച്.

കന്നി കിരീടം തന്നെയാണ് ഡൽഹിയുടെ ലക്ഷ്യം. കഴിഞ്ഞ സീസണിൽ ഫൈനൽ വരെ പ്രവേശിച്ച ടീം കനി കിരീടത്തിലേക്ക് ഈ സീസണിൽ ലക്ഷ്യം വെക്കുന്നത്. ടൂർണമെന്റിലെ ടേബിൾ ടോപ്പറായി എത്തുന്ന ടീം സീസണിലെ ഏറ്റവും സ്ഥിരതയാർന്ന ടീമുകളിൽ ഒന്നാണ്. ബോളിങിലും ബാറ്റിങിലുമുള്ള താരങ്ങളുടെ അച്ചടക്കമാണ് ടീമിന്റെ പ്രധാനഘടകം. ക്വാളിഫയറിൽ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സാണ് ഡൽഹിയുടെ എതിരാളി. നാളെ വൈകിട്ട് 7.30നാണ് മത്സരം.

ഐപിഎല്ലിൽ കളിച്ച എല്ലാ സീസണിലും പ്ലേ ഓഫിലേക്ക് പ്രവേശിച്ച ചെന്നൈ സൂപ്പർ കിങ്സിന്റെ ഖ്യാതിയായിരുന്നു കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് നഷ്ടപ്പെട്ടത്. കിളവന്മാരുടെ ടീം എംഎസ് ധോണിയുടെ ബാറ്റിങ് ലൈനപ്പിനെ കളിയാക്കിയവർക്കുള്ള മറുപടിയായിരുന്നു ഐപിഎൽ 2021 ചെന്നൈ നൽകിയരിക്കുന്നത്. അവസാന രണ്ട് മത്സരങ്ങളുടെ പ്രകടനം ഒഴിവാക്കിയാൽ മികച്ച ഒരു ടീം തന്നെയാണ് സിഎസ്കെ. ഡൽഹി ക്യാപിറ്റൽസാണ് ക്വാളിഫയറിൽ ചെന്നൈയുടെ എതിരാളി. നാളെ വൈകിട്ട് 7.30നാണ് മത്സരം

 

നഷ്ട സ്വപ്നങ്ങളാണ് എന്നും വിരാട് കോലിക്കും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനുമുള്ളത്. ഇത്രയധികം ഫാൻ ബേസുള്ള ടീമിന് പതിനാല് സീസൺ കഴിഞ്ഞിട്ടും ഒരു കപ്പ് പോലും ഇല്ലെന്നുള്ള പേരുദോഷം മാറ്റാൻ തന്നെയാകും കോലി ഇപ്രാവശ്യം ശ്രമിക്കാൻ ഒരുങ്ങുന്നത്. കൂടാതെ ആർസിബിയുടെ നായക പട്ടത്തിൽ നിന്നൊഴിയുന്ന കോലിക്ക് ഒരു കപ്പെന്ന് സ്വപ്നം സാഫല്യമാണ് ആരാധകർ കരുതുന്നത്. ആദ്യ എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ബാംഗ്ലൂരുവിന്റെ എതിരാളി. ഒക്ടോബർ 11 തിങ്കളാഴ്ച വൈകിട്ട് 7.30നാണ് മത്സരം.

ക്യാപ്റ്റൻസിയിലുള്ള മാറ്റം തുടങ്ങിയവയിൽ നിന്ന് അൽപം മന്ദഗതിയിൽ സീസൺ ആരംഭിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ 2021ന്റെ പ്ലേ ഓഫിലേക്ക് പ്രവേശിക്കുമെന്ന് ആരും തന്നെ കരുതി കാണില്ല. ഇന്ത്യയിൽ കണ്ട കൊൽക്കത്തയെ അല്ല യുഎഇ കണ്ടിരിക്കിന്നത്. ഇന്ത്യയിൽ വെച്ച് നടന്ന ആദ്യ ഏഴ് മത്സരങ്ങളിൽ കൊൽക്കത്ത ജയിച്ചത് വെറും രണ്ട് മത്സരം. ആ ടീം യുഎഇയിൽ എത്തിയപ്പോൾ ബാക്കിയുള്ള ഏഴ് മത്സരങ്ങളിൽ തോറ്റത് ആകെ രണ്ട് മത്സരം മാത്രമായിരുന്നു. ഇത് തന്നെയാണ് കൊൽക്കത്ത എന്താണെന്ന് പറയാനുള്ളത്. ബാക്കിയുള്ളത് ഒക്ടോബർ 11 തിങ്കളാഴ്ച വൈകിട്ട് 7.30നാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരൂവിനെ നേരിടുമ്പോൾ അറിയാം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link