Green Tea: വെറുംവയറ്റിൽ ദിവസവും ഗ്രീൻ ടീ കുടിച്ചാൽ എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ അറിയൂ
ഗ്രീൻ ടീയിൽ ശരീരത്തിന് ആവശ്യമായ നാരുകൾ, വിറ്റാമിൻ എ, ഇരുമ്പ്, വിറ്റാമിൻ ഡി, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
പതിവായി ഗ്രീൻ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് മികച്ചതാണ്.
ഗ്രീൻ ടീ കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കും. മുഖക്കുരു തടയുന്നതിനും ചർമ്മ സംബന്ധമായ മറ്റ് രോഗങ്ങൾ തടയുന്നതിനും ഇത് സഹായിക്കും.
പ്രമേഹ രോഗികൾ ഗ്രീൻ ടീയിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിന് സഹായിക്കും.
ഗ്രീൻ ടീയിൽ തേൻ ചേർത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)