Pregnancy Diet: ഗർഭകാലത്ത് ബ്ലാക്ക്ബെറി കഴിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!
ഗർഭകാലത്തെ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ബ്ലാക്ക്ബെറി മികച്ചതാണ്. ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ബ്ലാക്ക്ബെറി മികച്ചതാണ്.
ഗർഭിണികൾക്ക് ഊർജം ലഭിക്കാനും ആദ്യ മാസങ്ങളിൽ ഭ്രൂണത്തിൻറെ മസ്തിഷ്ക വളർച്ചയ്ക്കും ബ്ലാക്ക്ബെറി നല്ലതാണ്.
ഗർഭകാലത്ത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ ഭക്ഷണത്തിന് 30 മിനിറ്റ് മുൻപ് ബ്ലാക്ക് ബെറി കഴിക്കുക.
മഗ്നീഷ്യം, കാത്സ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബ്ലാക്ക് ബെറി. ഇത് നവജാതശിശുക്കളിലെ വൈകല്യങ്ങൾ തടയാൻ സഹായിക്കുന്നു.
ഇത് ഗർഭിണികളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ബ്ലാക്ക് ബെറിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻറെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും മികച്ചതാണ്.