Jaggery Benefits: പഞ്ചസാരയ്ക്ക് പകരം ശർക്കര കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമോ?
ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമായ ശർക്കരയിൽ ഫിനോളിക് ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
ശർക്കര കഴിക്കുന്നത് രക്തം ശുദ്ധീകരിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ശർക്കരയിൽ ഇരുമ്പ്, സെലിനിയം, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രധാനപ്പെട്ട പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.
ശർക്കരയിലെ ഇരുമ്പിൻ്റെ അംശം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ശർക്കരയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.
ശർക്കര കഴിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)