ISL 2020-21 : ഏഴ് സീസൺ എട്ട് തവണ കോച്ചുമാരെ മാറ്റി; കോച്ചുമാർ വാഴാത്ത Kerala Blasters ഇല്ലം
ആഘോഷപൂർവമായി ആരംഭിച്ച ഐഎസ്എല്ലിന് ഇരു കൈയ്യും നീട്ടി സ്വീകരിച്ച് മലയാളികൾക്ക് നല്ലൊരു സീസണും കാഴ്ചവെച്ച് ബ്ലാസ്റ്റേഴ്സ് ടീമും. അന്ന് ടീമിലെ കളിക്കാരനായും കോച്ചുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് മനേജ്മെന്റ് ഡേവിഡ് ജെയിംസിനെ നിയമിക്കുന്നത്. മുൻ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് റണ്ണറപ്പായിട്ടാണ് സീസൺ അവസാനിപ്പിച്ചത്. എന്നാൽ ജെയിംസിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തയ്യറായില്ല.
കൊട്ടിഘോഷിച്ച ആദ്യ സീസൺ പോലെ തുടരാൻ ബ്ലാസ്റ്റേഴ്സിനായില്ല 2015ൽ . തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മുൻ ലെസ്റ്റർ സിറ്റി, ക്രിസ്റ്റൽ പാലസ് മാനേജറെ സീസൺ അവസാനിക്കുന്നതിന് മുമ്പ് പുറത്താക്കി.
പീറ്റർ ടെയ്ലറിനെ പുറത്താക്കിയതിന് പിന്നാലെ മുൻ ഐറിഷ് താരമായ ടെറി ഫിലാനെ ബ്ലാസ്റ്റേഴ്സിന്റെ കോച്ചായി നിയമിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ തഴെതട്ടിലുള്ള വികസനങ്ങൾക്കുള്ള ടെകിനിക്കൽ ഡയറക്ടറായിരുന്ന ഫിലാനെ അറുമാസം കൊണ്ടാണ് ബാക്കിയുള്ള സീസണിന്റെ കോച്ചായി നിയമിക്കുന്നത്.
വലിയ മെച്ചം ഒന്നും ഫിലാനിൽ കണ്ടെത്താൻ സാധിക്കാത്തതും കൊണ്ടാണ് ടീം മാനേജ്മെന്റ് മറ്റൊരു കോച്ചിനെ തേടി കണ്ടുപിടിച്ചത്. മലയാളികളുടെ ഏറ്റവും പ്രയങ്കരനും സൗമ്യനമായി കോപലാശാൻ. ഐഎസ്എൽ ചരിത്രത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച പ്രകടനം എന്നത് അത് കോപ്പലാശാൻ എന്ന് മലയാളികൾ വിളിക്കുന്ന സ്റ്റീവ് കോപ്പലിന്റെ കീഴിലായിരുന്നു. എന്നാൽ താരങ്ങളെ തിരിഞ്ഞെടുക്കുന്നതിന്റെ ചില ചർച്ചകളിൽ ടീം മാനേജ്മെന്റ് കോച്ച് ആവശ്യപ്പെട്ടത് പോലെ പരിഗണന നൽകാതിരുന്നപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പടി സ്റ്റീവ് കോപ്പലും ഇറങ്ങി.
കോപ്പൽ പോയാൽ അതിലും വലുത് കൊണ്ടുവരുമെന്ന ധാരണയിലായിരിക്കും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കോച്ചിങ് സ്റ്റാഫുകളിൽ ഒരാളായിരുന്ന റെനെ മ്യൂലെസ്റ്റീനെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റെ കേരളത്തിലേക്കെത്തിക്കുന്നത്. കൂടെ രണ്ട് മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡ് താരങ്ങളായ ദിതിത്രെ ബെർബെറ്റോവിനെയും വെസ് ബ്രൗണിനെയും കേരള ടീമിൽ എത്തിച്ചത്. കൊട്ടിഘോഷിച്ചതൊന്നും നടന്നില്ല. മോശം തുടക്കം എന്ന് പേരിൽ റെനെയും ബ്ലാസ്റ്റേഴ്സിനെ കൈ ഒഴിഞ്ഞു.
റെനെ കൈ ഒഴിഞ്ഞ ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാനായി ഡേവിഡ് ജെയിംസ് വീണ്ടും കോച്ചിങിന്റെ തലപ്പത്തെത്തി. സീസണൺ പകുതിയിൽ വെച്ച് ആരംഭിച്ച ജയിംസിന് അടുത്ത സീസണിനും കൂടി മാനേജ്മെന്റ് അവസരം നൽകി. എന്നാൽ ജെയിംസിനും ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാനായില്ല.
ജയിംസും പോയി കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അടുത്ത സീസണിലേക്ക് കൊണ്ടുവന്നത് ഇംഗ്ലീഷ് പ്രദാപമുള്ളവരെയല്ല. ഏഷ്യൻ ഫുട്ബോളുമായി കൂടുതൽ അറിവുള്ള കോച്ചായ എൽക്കോ ഷറ്റോരിയെ നിയമിച്ചു. പക്ഷെ മാനേജ്മെന്റ് സ്വപനം കണ്ട വിജയം ഷറ്റോരിക്കും നേടി നൽകാനായില്ല. അതുകൊണ്ട് ഒരു അവസരം കൂടി ഷറ്റോരിക്ക് നൽകാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തയ്യറായില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്പാനിഷ് കോച്ച് പരിശീലനത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. എന്നാൽ വിക്കുന്നയ്ക്കും ബ്ലാസ്റ്റേഴ്സിന്റെ കടം തീർക്കാനാകാതെ പുറത്തേക്ക് പോകേണ്ടി വന്നു.