ISL 2020-21 : ലീഗ് മത്സരങ്ങൾ കഴിഞ്ഞു ഇനി കപ്പിനായുള്ള പോരാട്ടം, കാണാം ISL Playoff Line Up
കഴിഞ്ഞ ദിവസം ISL ടേബിൾ ടോപ്പേഴ്സായ Mumbai City FC ATK Mohan Bagan നും തമ്മിലുള്ള മത്സരത്തോടെ ISL 2020-21 സീസണിന്റെ ലീഗ് മത്സരങ്ങൾക്ക് സമാപനം കുറിച്ചു. ഇനി ടേബിൾ ടോപ്പേഴ്സായ നാലു ടീമുകൾ ഐഎസ്എൽ 2020-21 സീസണിനായി ഏറ്റുമുട്ടുന്നതിനായുള്ള പ്ലേ ഓഫ് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. മാർച്ച് 5-9 വരെ ഇരുപാദങ്ങളായി സെമി ഫൈനലും 13ന് ഫൈനലുമാണ് നടക്കുക
അവസാന മത്സരത്തിൽ എടികെ മോഹൻ ബഗാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ച് ലീഗ് വിന്നേഴ്സ് ഷീൽഡ് നേടിയാണ് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ പോയിന്റ പട്ടികയിൽ ഒന്നാമതെത്തിയത്. ടേബിൾ ടോപ്പറായ മുംബൈ സിറ്റി നേരിട്ട് എഎഫ്സി ചാമ്പ്യൻസ് ലീഗിലേക്ക് പ്രേവശിക്കുകയും ചെയ്തു. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള എഫ്സി ഗോവയാണ് ഇരുപാദങ്ങളിലായി സെർജിയോ ലോബേറയുടെ കീഴിൽ മുംബൈ സിറ്റി ഏറ്റുമുട്ടുന്നത്. മാർച്ച് 5,8 തീയതികളിലായിട്ടാണ് മത്സരം നടക്കുന്നത്. ഇത് മൂന്നാം തവണയാണ് മുംബൈ പ്ലേ ഓഫിലേക്ക് പ്രവേശിക്കുന്നത്.
Image Courtesy: Mumbai City FC Twitter
അവസാന മത്സരത്തിലാണ് എടികെ മോഹൻ ബഗാന് ഒന്നാം സ്ഥാനം നഷ്ടമായത്. അതും ഗോൾ വ്യത്യാസത്തിൽ. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള എടിക നേരിടുന്ന മൂന്നാം സ്ഥാനക്കാരയ നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ് എതിരാളി. മാർച്ച് 6,9 തിയതികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. ഇത് അഞ്ചാം തവണയാണ് എടികെ പ്ലേ ഓഫിൽ പ്രവേശിക്കുന്നത്.
Image Courtesy: ATK Mohan Bagan Twitter
ഒരു ഇന്ത്യ കോച്ചിന്റെ കീഴിൽ ആദ്യമായി ഒരു ടീം പ്ലേ ഓഫിലേക്ക് ക്വാളിഫൈ ചെയ്തു എന്ന ഖ്യാതിയിലൂടെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫിലേക്കെത്തുന്നത്. ഖലിദ് ജാമിലിന്റെ കീഴിൽ ലീഗിൽ മൂന്നാമതായ ഫിനിഷ് ചെയ്ത നോർത്ത് ഈസ്റ്റ് എഫ്സി ഗോവയെയാണ് നേരിടുന്നത്. നോർത്ത് ഈസ്റ്റും ഇത് മൂന്നാമതായിട്ടാണ് പ്ലേ ഓഫിലെത്തുന്നത്. മാർച്ച് 6,9 തിയതികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.
Image Courtesy: Northeast United FC Twitter
ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫിൽ പ്രവേശിച്ച ടീമാണ് എഫ്സി ഗോവ. അവസാന മത്സരത്തിൽ ആദ്യമായ പ്ലേ ഓഫ് സ്വപ്നം കണ്ട് വന്ന ഹൈദരാബാദ് എഫ്സിയെ സമനിലയിൽ കുരുക്കിയാണ് എഫ്സിഗോവ സെമി ഫൈനലിന്റെ അവസാന ബെർത്തിൽ ഇടം നേടിയത്. ഒന്നാം സ്ഥാനക്കാരായ മുംബൈയാണ് മാർച്ച് 5,8 തീയതികളിലായി ഗോവ പ്ലേ ഓഫിൽ നേരിടുന്നത്.
Image Courtesy: FC Goa Twitter