Mangal Shukra Yuti 2023: ചൊവ്വ-ശുക്ര സംയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
മെയ് 2 ന് ഉച്ചയ്ക്ക് 1:46 ന് ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ബുധന്റെ രാശിയിൽ ശുക്രന്റെ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകും. ചൊവ്വ ഇതിനകം മിഥുനത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഇതിലൂടെ ചൊവ്വയും ശുക്രനും കൂടിച്ചേർന്നിരിക്കുകയാണ്.
മെയ് 10 ന് ശുക്രൻ കർക്കടകത്തിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശികളുടെ സഖ്യം വെറും 8 ദിവസത്തക്ക മാത്രമാണ് സംഭവിക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂലം പല രാശിക്കാർക്കും ഗുണം ലഭിക്കുമ്പോൾ ചില രാശിക്കാർ അൽപം ശ്രദ്ധിക്കണം. ചൊവ്വയും ശുക്രനും കൂടിച്ചേരുന്നത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...
ഇടവം (Taurus): ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ഈ സംക്രമം നടക്കാൻ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് സമ്പത്തിനൊപ്പം സന്തോഷവും ഐശ്വര്യവും ലഭിക്കും. ഈ കാലയളവിൽ പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. മാത്രമല്ല ഈ കാലഘട്ടത്തിൽ പ്രണയ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടായേക്കാം. തൊഴിൽ ചെയ്യുന്നവർക്കും ഈ സമയം അനുകൂലമായിരിക്കും. നിങ്ങൾക്ക് ഉന്നത അധികാരികളിൽ നിന്നും പ്രോത്സാഹനം ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ സാധിക്കും.
മേടം (Aries): ജ്യോതിഷ പ്രകാരം ഈ രാശിക്കാരുടെ മൂന്നാം ഭാവത്തിലാണ് ഈ സഖ്യം മൂന്നാം സംക്രമിക്കാൻ പോകുന്നത്. ഈ രാശിക്കാർക്ക് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. എല്ലാ മേഖലയിലും വിയർക്ക് വിജയം കൈവരിക്കും. സഹോദരങ്ങളുമായുള്ള സ്നേഹം വർദ്ധിക്കും. കൂടാതെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും വിജയം ലഭിക്കും. ജോലിയിലും ബിസിനസ്സിലും നല്ല അവസരങ്ങൾ ഉണ്ടാകും.
കന്നി (Virgo): ജ്യോതിഷ പ്രകാരം ഈ രാശിയിൽ ശുക്രൻ പത്താം ഭാവത്തിലും ചൊവ്വ എട്ടാം ഭാവത്തിലും സംക്രമിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും ധാരാളം നേട്ടങ്ങൾ ഉണ്ടക്കയം. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ ആരംഭിക്കും. കഠിനാധ്വാനത്തിന് പൂർണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സിലും ഈ രാശിക്കാർ മുന്നേറും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)