Jaggery: ശർക്കരയും ആർത്തവ ആരോഗ്യവും തമ്മിൽ എന്താണ് ബന്ധം? അറിയാം
ശർക്കര ധാതുക്കൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഈ പോഷകങ്ങൾ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് ശരീരത്തിന് ഊർജ്ജം നൽകുന്നതിനും സഹായിക്കുന്നു.
ആർത്തവ സമയത്തെ ശരീരവേദനകൾ ലഘൂകരിക്കാൻ ശർക്കര മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു.
തലച്ചോറിലെ സെറോടോണിനെ ഉത്തേജിപ്പിക്കുന്നതിലൂടെ ശർക്കര മൂഡ് ബൂസ്റ്ററായി പ്രവർത്തിക്കുന്നു. ഉന്മേഷം നിലനിർത്താൻ ശർക്കര മികച്ചതാണ്.
ആർത്തവ സമയത്ത് മലബന്ധം, ദഹനപ്രശ്നങ്ങൾ എന്നിവ സാധാരണമാണ്. ശർക്കര ദഹനം മികച്ചതാക്കാൻ സഹായിക്കുകയും വയറു സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ആർത്തവ ദിനങ്ങൾക്ക് നാല്, അഞ്ച് ദിവസം മുൻപ് മുതൽ ശർക്കര കഴിക്കാം. ഏതെങ്കിലും ഭക്ഷണത്തിൽ ചേർത്തും ശർക്കര കഴിക്കാവുന്നതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)