Janhvi Kapoor: ഗ്രാമീണ സൗന്ദര്യത്തില്‍ മയങ്ങി അവധിക്കാലം ആഘോഷിച്ച് ജാൻവി കപൂർ, ചിത്രങ്ങള്‍ വൈറല്‍
വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജാൻവി കപൂർ ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്. ജാൻവി കപൂർ തന്‍റെ സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട് ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്.
ബോളിവുഡിലെ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ് ജാൻവി കപൂർ. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേള എടുത്ത് താരം അവധിക്കാലം ആഘോഷിക്കുകയാണ്. വെക്കേഷൻ മൂഡിലുള്ള നടിയുടെ സ്റ്റൈൽ കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്.
ഷൂട്ടിംഗിൽ നിന്ന് ഇടവേളയെടുത്ത് ജാൻവി ഇപ്പോൾ മനോഹരമായ ഏതോ സ്ഥലത്ത് അവധിക്കാലം ആഘോഷിക്കുകയാണെന്ന് അവരുടെ ചിത്രങ്ങൾ കണ്ടാൽ തോന്നും. എന്നാൽ ഇത് ഏത് സ്ഥലമാണെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല
ജാൻവി ഒരു ബോട്ടിൽ ഇരിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്, വെള്ള ഷർട്ട് ഷോര്‍ട്ട്സ് ആണ് താരത്തിന്‍റെ വേഷം. സിംപിള്‍ ലുക്കില്‍ വിടര്‍ന്ന പുഞ്ചിരിയോടെ താരം പ്രകൃതി ഭംഗി ആസ്വദിക്കുകയാണ്...