Janhvi Kapoor Latest Pics: ദാവണിയില്‍ ദക്ഷിണേന്ത്യന്‍ സുന്ദരിയായി ജാൻവി കപൂര്‍!!
അമ്മ ശ്രീദേവിയെപ്പോലെ ജാൻവി കപൂറും തന്‍റെ സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട് ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്.
ബോളിവുഡിലെ ഇളം തലമുറയിലെ അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് ജാൻവി കപൂർ. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട് താരത്തിന്....
തന്‍റെ സെക്‌സി ഡ്രസ്സുകള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്.
എന്നാല്‍, ഇത്തവണ തികച്ചും വ്യത്യസ്തമായ വേഷം അണിഞ്ഞാണ് ജാൻവി കപൂര്‍ എത്തിയത്. ദാവണി അണിഞ്ഞ് ദക്ഷിണേന്ത്യന്‍ സുന്ദരിയായി ജാൻവി കപൂര്‍ എത്തിയിരിയ്ക്കുകയാണ്.
ജാൻവി കപൂർ തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരം നേടി.