Janmashtami 2022: ജന്മാഷ്ടമി ദിനത്തിൽ ഈ സാധനങ്ങൾ വീട്ടിലേക്ക് കൊണ്ടുവരുന്നത് ശുഭകരം
ഭഗവാൻ കൃഷ്ണന് വളരെ പ്രിയങ്കരമായ ഒന്നാണ് മയിൽപ്പീലി. ജന്മാഷ്ടമി ദിനത്തിൽ മയിൽപ്പീലി വാങ്ങി വീട്ടിൽ വയ്ക്കുന്നത് പോസിറ്റീവ് എനർജി നൽകുമെന്നും വാസ്തുദോഷങ്ങൾ തീർക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ശ്രീകൃഷ്ണന് പുല്ലാങ്കുഴൽ വളരെയധികം ഇഷ്ടമാണ്. ഭഗവാൻ കൃഷ്ണന്റെ കൈകളിൽ എപ്പോഴും ഓടക്കുഴൽ ഉണ്ടായിരുന്നു. ജന്മാഷ്ടമി ദിനത്തിൽ ഓടക്കുഴൽ വാങ്ങി സൂക്ഷിക്കുന്നത് ഐശ്വര്യം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഉണ്ണിക്കണ്ണന് വെണ്ണ വളരെ പ്രിയപ്പെട്ടതാണെന്ന് പുരാണങ്ങളിൽ പറയുന്നു. ജന്മാഷ്ടമി ദിനത്തിൽ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിൽ വെണ്ണ അർപ്പിക്കുന്നത് ഐശ്വര്യം നൽകും.
ശ്രീകൃഷ്ണൻ വൈജയന്തി മാല ധരിച്ചിരുന്നു. ജന്മാഷ്ടമി നാളിൽ വീട്ടിൽ വൈജയന്തി മാല സൂക്ഷിക്കുന്നത് സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കും.
ജന്മാഷ്ടമി ദിനത്തിൽ പശുക്കിടാവിന്റെ ചിത്രം വീട്ടിലേക്ക് വാങ്ങുന്നത് വളരെ ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ജന്മാഷ്ടമി ദിനത്തിൽ പശുക്കിടാവിന്റെ ചിത്രമോ വിഗ്രഹമോ വീട്ടിൽ വയ്ക്കുന്നത് ശുഭകരമാണ്.