New JioPhone 2021: അറിയാം പുതിയ ജിയോ ഫോണിന്റെ വിലയും,സവിശേഷതകളും
വീണ്ടും ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങുകയാണ് ജിയോ. 2021ലെ പുത്തൻ ജിയോ ഫോണാണ് ജിയോ അവതരിപ്പിക്കുന്നത്. കൂടെ നൽകുന്ന കിടിലൻ വോയ്സ്,ഡേറ്റാ ഒാഫറുകൾ പഴയ ജിയോ ഉപഭോക്താക്കൾക്കും ഉപയോഗിക്കാം.
മൂന്ന് പ്ലാനുകളാണ് ജിയോ ഫോൺ 2021ൽ ഉണ്ടാവുക. രണ്ട് വർഷത്തേക്ക് 1999 രൂപയുടേതാണ് ആദ്യത്തെ പ്ലാൻ, അൺ ലിമിറ്റ് വോയിസ് കോളിങ്ങ്,2GB ഡേറ്റ പ്രതിമാസം എന്നിവയാണ് ഇതിന്റെ പ്രത്യേകത.
പുത്തൻ ജിയോ ഹാന്റ് സെറ്റിനൊപ്പമാണ് ഇൗ പ്ലാൻ. 1499 രൂപക്ക് 2GB ഡേറ്റ പ്രതിമാസവും. ഒരു വർഷത്തേക്കുള്ള അൺലിമിറ്റഡ് വോയ്സ് കോളിങ്ങുമാണ് ലഭ്യമാവുക
749രൂപയുടേതാണ് മൂന്നാമത്തെ പ്ലാൻ.2GB ഡേറ്റ പ്രതിമാസവും. ഒരു വർഷത്തേക്കുള്ള അൺലിമിറ്റഡ് വോയ്സ് കോളിങ്ങുമാണ് ലഭ്യമാവുക. മാർച്ച് ഒന്നു മുതൽ പ്ലാനുകൾ നിലവിൽ വരും.