John Cena: `ദി ലാസ്റ്റ് ടൈം ഈസ് നൗ`; ഡബ്ല്യു ഡബ്ല്യു ഇയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജോൺ സീന

Mon, 08 Jul 2024-2:51 pm,

ഡബ്ല്യു ഡബ്ല്യു ഇയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ താരങ്ങളിലൊരാളായ ജോണ്‍ സീന 16 തവണ ലോകചാമ്പ്യനായിട്ടുണ്ട്. 

 

2005ലാണ് സീന ആദ്യമായി ഡബ്ല്യു ഡബ്ല്യു ഇ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. 13 തവണ ഡബ്ല്യു ഡബ്ല്യു ഇ ചാമ്പ്യന്‍ഷിപ്പും മൂന്ന് തവണ ഹെവി വെയ്റ്റ് കിരീടവും നേടിയിട്ടുണ്ട്. 

 

5 തവണ ഡബ്ല്യു ഡബ്ല്യു ഇ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യനായ ജോണ്‍ സീന 2 തവണ വീതം ഡബ്ല്യു ഡബ്ല്യു ടാഗ് ടീം ചാമ്പ്യനും വേള്‍ഡ് ടാഗ് ടീം ചാമ്പ്യനുമായി.

 

2 തവണ റോയല്‍ റബ്ലിളും ഒരു തവണ മണി ഇന്‍ ദ ബാങ്കും സ്വന്തമാക്കിയ ജോണ്‍ സീന 2017ലാണ് അവസാനമായി റസല്‍മേനിയ ജേതാവായത്. 

 

ഹോളിവുഡില്‍ 2006ല്‍ അരങ്ങേറ്റം കുറിച്ച ലോകപ്രശസ്തമായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 

 

ദി റോക്ക്, ട്രിപ്പിള്‍ എച്ച്, റാണ്ടി ഓര്‍ട്ടന്‍, ബ്രോക്ക് ലസ്‌നര്‍, ദി അണ്ടര്‍ ടേക്കര്‍ തുടങ്ങി നിരവധി താരങ്ങളുമായുള്ള സീനയുടെ റിംഗിലെ വൈരം ശ്രദ്ധേയമായിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link