Arthritis : സന്ധി വേദന മാത്രമല്ല സന്ധി വാതത്തിന്റെ ലക്ഷണം; സന്ധി വാതത്തിന്റ ലക്ഷണങ്ങൾ എന്തോക്കെയെന്ന് അറിയാം
വെറുതെയിരിക്കുമ്പോളും എന്തെങ്കിലും ചെയ്യുമ്പോഴും ഒക്കെ ശരീരത്തിൽ സ്ഥിരമായി വേദന ഉണ്ടാവുകയാണെങ്കിൽ അത് സന്ധി വാതത്തിന്റെ ലക്ഷണമാണ്. ഈ വേദന ശരീരത്തിൽ ഒരു ഭാഗത്ത് മാത്രമായോ, ഒരേ സമയത്ത് വിവിധ സ്ഥലങ്ങളിലോ ഉണ്ടാകാം.
സന്ധികളിൽ നീരും, ചുമപ്പ് നിറവും ഉണ്ടാകുന്നത് സന്ധിവാതത്തിന്റെ ലക്ഷണമാണ്.
ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കാനോ, ശരിയായി ഇരിക്കാനോ, ഒരു സാധനം എടുക്കാനോ കഴിയാത്തതും സംന്ധി വാദത്തിന്റെ ലക്ഷണമാണ്.
സ്ഥിരമായി ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നതും, രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാത്തതും സന്ധി വാദത്തിന്റെ ലക്ഷമാണ്.
സന്ധി വാദത്തിന്റെ പ്രധാന ലക്ഷണം സന്ധി വേദന തന്നെയാണ്. അത് ക്രമേണ കൂടിവരികെയും ചെയ്യും .