Juhi Chawla: ബ്ലാക്ക് ഔട്ട്ഫിറ്റിൽ സുന്ദരിയായി ജൂഹി ചൗള- ചിത്രങ്ങൾ

Thu, 15 Feb 2024-12:49 pm,

1984-ലെ മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു ജൂഹി ചൗള.

1986-ൽ സുൽത്താനത്ത് എന്ന ചിത്രത്തിലെ ചെറിയ റോളിലൂടെയാണ് ജൂഹി ചൗള അഭിനയരം​ഗത്തേക്കെത്തിയത്.

1988-ൽ പുറത്തിറങ്ങിയ ഖയാമത്ത് സേ ഖയാമത്ത് തക് എന്ന പ്രണയ ചിത്രത്തിലെ വേഷം ജൂഹി ചൗളയ്ക്ക് ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു.

1993 താരത്തിന്റെ കരിയറിലെ നിർണായക കാലഘട്ടമായിരുന്നു. ലൂട്ടെരെ , ഐന , ഡാർ , ഹം ഹേ രാഹി പ്യാർ കേ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി അംഗീകാരങ്ങൾ നേടി.

1995 ൽ വ്യവസായി ജയ് മേത്തയെ ജൂഹി ചൗള വിവാഹം കഴിച്ചു.

ജയ് മേത്തയ്ക്കും ഷാരൂഖ് ഖാനുമൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ സഹ ഉടമയാണ് ജൂഹി ചൗള.

2022 സെപ്റ്റംബർ 22-ന് ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയ ഹഷ് ഹഷ് എന്ന വെബ് സീരീസിൽ ജൂഹി ചൗള അഭിനയിച്ചു.

രണ്ട് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ താരം നേടിയിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link