സാരിയിൽ അടിപൊളി ലുക്കിൽ ഉപ്പും മുളകിലെ ലച്ചു, ചിത്രങ്ങൾ വൈറലാകുന്നു

Mon, 27 Dec 2021-1:52 pm,

ആ സീരിയലിലൂടെ ഒരുപാട് ആരാധകരെ നേടിയ ഒരാളായിരുന്നു ജൂഹി റുസ്താഗി. ബിജു അവതരിപ്പിച്ച ബാലചന്ദ്രൻ തമ്പി(ബാലു) എന്ന കഥാപാത്രത്തിന്റെ മകളായ ലക്ഷ്മി(ലച്ചു) എന്ന കഥാപാത്രത്തെയാണ് ജൂഹി അതിൽ അവതരിപ്പിച്ചത്. 

ജൂഹി എന്ന പേരിനേക്കാൾ ലച്ചു എന്ന പേരിലാണ് താരം കൂടുതൽ അറിയപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ജൂഹി അതിൽ നിന്ന് പിന്മാറി

ജൂഹിയുടെ പിന്മാറ്റത്തോടെ ഉപ്പും മുളകിന്റെയും റേറ്റിംഗ് കുറയാനും തുടങ്ങി. പിന്നീട് ഒരു കൊല്ലം കൂടി ഉണ്ടായിരുന്നെങ്കിലും പഴയ റേറ്റിംഗ് ഉണ്ടായിരുന്നില്ല. അങ്ങനെ ഈ വർഷം ആദ്യം ഉപ്പും മുളകും അവസാനിക്കുകയും ചെയ്തു. 

ജൂഹിയ്ക്ക് ഷോയിൽ നിന്ന് ഒരുപാട് ആരാധകരെ ലഭിച്ചിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു ജൂഹിയുടെ അമ്മ ഒരു ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. അമ്മയുടെ വേർപാടിന് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് ജൂഹി. ജൂഹിയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ഇപ്പോൾ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത്. 

സാരിയിൽ കിടിലം ലുക്കിലുള്ള ഫോട്ടോസാണ് ജൂഹി പോസ്റ്റ് ചെയ്തിരിക്കുന്നത്. യാമിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. ശീമാട്ടിയുടെ സാരിയാണ് ജൂഹി ധരിച്ചിരിക്കുന്നത്. സീ കേരളത്തിൽ ഉപ്പും മുളകും എന്ന സീരിയലിന്റെ അതെ രീതിയിൽ തന്നെ എരിവും പുളിയും എന്ന പേരിൽ ഒരു പരമ്പര വരുന്നുണ്ട്. ജൂഹിയും അതിൽ അഭിനയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട് ആരാധകർ.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link