Jupiter Closest To Earth: 60 വര്‍ഷത്തിന് ശേഷം ഭൂമിയോട് ഏറ്റവും അടുത്തെത്തി വ്യാഴം, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ കാണാം
ഏതാണ്ട് 60 വര്‍ഷങ്ങള്‍ക്കുശേഷം അപൂര്‍വ്വമായ ഒരു കാഴ്ച ആകാശത്ത് ദൃശ്യമായിരുന്നു. അതായത് വ്യാഴം ഭൂമിയോട് ഏറ്റവും അടുത്തെത്തിയ അത്ഭുത ദൃശ്യമായിരുന്നു അത്.
നാല് ഉപഗ്രഹങ്ങളുള്ള വ്യാഴം ഭൂമിയോട് ഏറ്റവും അടുത്തെത്തിയ കാഴ്ച വാന നിരീക്ഷകര്‍ ആസ്വദിച്ചു. ഭീമാകാരമായ വ്യാഴത്തിനൊപ്പം ഗലീലിയൻ ഉപഗ്രഹങ്ങൾ എന്ന് വിളിക്കപ്പെടുന്ന അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നീ നാല് വലിയ ഉപഗ്രഹങ്ങളുടെ ചിത്രങ്ങളും ആളുകൾ ക്യാമറയില്‍ പകര്‍ത്തി.
ചില ആളുകൾ ഹൈ-എൻഡ് ക്യാമറകളുള്ള സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് വ്യാഴത്തിന്‍റെ ഷോട്ടുകൾ എടുത്തപ്പോള്‍ ചിലര്‍ക്ക് വലിയ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് ഗ്രേറ്റ് റെഡ് സ്പോട്ട് കാണാൻ കഴിഞ്ഞു.
ഭൂമിയുടെ ഉപരിതലത്തിന്‍റെ വീക്ഷണകോണിൽ നിന്ന്, സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുമ്പോൾ ഒരു ജ്യോതിശാസ്ത്ര വസ്തു കിഴക്ക് ഉദിക്കുകയും വസ്തുവിനെയും സൂര്യനെയും ഭൂമിയുടെ എതിർവശങ്ങളിൽ സ്ഥാപിക്കുകയും ചെയ്യുന്ന അവസരത്തിലാണ് "opposition" സംഭവിക്കുന്നത്.
ഓരോ 13 മാസത്തിലും ഇത്തരത്തില്‍ വ്യാഴത്തിന്‍റെ "opposition" സംഭവിക്കുന്നു. എന്നാല്‍ സെപ്റ്റംബര്‍ 26 ന് സംഭവിച്ചത് വർഷത്തിലെ മറ്റേതൊരു അവസരത്തെക്കാളും വ്യാഴ ഗ്രഹത്തെ വലുതും തിളക്കവുമുള്ളതുമായി കാണുവാന്‍ സാധിച്ചിരുന്നു.
ഈ അവസരത്തില്‍ വ്യാഴം, ഭൂമിയിൽ നിന്ന് ഏകദേശം 365 ദശലക്ഷം മൈൽ അകലെയായിരുന്നു. എന്നാല്‍, ഭൂമിയിൽ നിന്ന് ഏകദേശം 600 ദശലക്ഷം മൈൽ അകലെയാണ് ഈ ഗ്രഹം അതിന്‍റെ ഏറ്റവും ദൂരെയുള്ള സ്ഥലത്ത് എത്തിച്ചേരുമ്പോള്‍...