Guru Gochar 2023: വർഷാവസാനാം വരെ ഈ 4 രാശിക്കാർക്ക് വ്യാഴ കൃപയാൽ ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Sat, 27 May 2023-1:01 pm,

ഈ വർഷം ഏപ്രിൽ 22 ന് വ്യാഴം മേട രാശിയിൽ പ്രവേശിച്ചു.  ഇനി വർഷം മുഴുവനും ഇവിടെ തുടരും.  ചില രാശിക്കാർക്ക് വ്യാഴം മേടരാശിയിൽ നിൽക്കുന്നതിലൂടെ വളരെയധികം ഗുണങ്ങൾ ലഭിക്കും. 2023 അവസാനം വരെയുള്ള സമയം ഇവർക്ക് വളരെ നല്ലതായിരിക്കും. ആ രാശികൽ ഏതൊക്കെയാണെന്ന് നമുക്കറിയാം...

മേടം (Aries):  വ്യാഴം മേട രാശിയിലാണ്. ഈ സമയം നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും  വർദ്ധിക്കും. ബിസിനസ്സിൽ പുരോഗതി ഉണ്ടാകാൻ സാധ്യത. നിങ്ങളെ സഹായിക്കാൻ സഹോദരീസഹോദരന്മാർ നിങ്ങളോടൊപ്പം നിൽക്കും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.  അതിനാൽ സാമ്പത്തിക വശം കൂടുതൽ ശക്തമാകും.  ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും.  നിങ്ങളുടെ പ്രവൃത്തികൾ വിലമതിക്കപ്പെടും. ഏത് ജോലി ചെയ്താലും നിങ്ങൾ അതിൽ വിജയിക്കും. ദാമ്പത്യ ജീവിതത്തിൽ ഐശ്വര്യം അനുഭവിക്കും. ചില നല്ല വാർത്തകൾ വന്നെത്തും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും.

മിഥുനം (Gemini): ബിസിനസിലും ജോലിയിലും ഇത് വളരെ അനുകൂലമായ സമയമാണ്. ഇടപാടുകൾക്കും അനുകൂല സമയമാണ്.  നിങ്ങൾക്ക് ഈ സമയം സ്ഥാനക്കയറ്റമോ സാമ്പത്തിക നേട്ടമോ ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. ഏത് പുതിയ ജോലിയും ആരംഭിക്കുന്നതിന് ഇത് വളരെ അനുകൂലമായ സമയമാണ്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് സുവർണ്ണ നേട്ടങ്ങൾ ലഭിക്കും.

 

ചിങ്ങം (Leo):  വ്യാഴ സംക്രമം മൂലം ചിങ്ങം രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിച്ചിരിക്കുകയാണ്. നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് ഇരട്ടി നേട്ടം ലഭിക്കും. ബഹുമാനത്തിൽ വർദ്ധനവുണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും, ദാമ്പത്യ ജീവിതം സന്തോഷകരമാകും. ഈ കാലയളവിൽ നിങ്ങൾക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നീങ്ങുകയും വിജയം കൈവരിക്കുകയും ചെയ്യും.

 

ധനു (Sagittarius):  മേടരാശിയിൽ വ്യാഴം നിൽക്കുന്നതിനാൽ ധനു രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. എന്നാൽ ചെലവ് നിയന്ത്രിക്കുക. ഈ സമയത്ത് നിങ്ങൾക്ക് ബിസിനസിലും ജോലിയിലും ശുഭകരമായ ഫലങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനം വർദ്ധിക്കും, ശത്രുക്കൾക്ക് നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിയില്ല. ആരോഗ്യം മികച്ചതായിരിക്കും, ദാമ്പത്യ ജീവിതം പൂർണ്ണമായി ആസ്വദിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link