Kalyani: കലംകാരിയില്‍ ക്യൂട്ടായി കല്യാണി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വിക്രം കുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിലാണ് കല്യാണി ആദ്യമായി അഭിനയിക്കുന്നത്.
ഹൃദയം ഉൾപ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ന് മലയാളത്തിലെ മുൻനിര യുവനടിമാരിൽ ഒരാളായി കല്യാണി മാറിക്കഴിഞ്ഞു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലെ നിത്യ എന്ന കഥാപാത്രമാണ് കല്യാണിയുടെ കരിയറിൽ വഴിത്തിരിവായത്.
ബ്രോ ഡാഡി, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളില്‍ കല്യാണി അഭിനയിച്ചിരുന്നു.
ടൊവിനോ തോമസ് നായകനായെത്തിയ തല്ലുമാലയിൽ കല്യാണിയായിരുന്നു നായിക.
മനു സി.കുമാർ സംവിധാനം ചെയ്യുന്ന 'ശേഷം മൈക്കിൾ ഫാത്തിമ'യാണ് കല്യാണിയുടെ പുതിയ സിനിമ.