Kartik Purnima 2023: കാർത്തിക പൂർണിമയില്‍ 2 ശുഭ യോഗങ്ങൾ; സ്നാനത്തിനും പൂജയ്ക്കുമുള്ള ശുഭ സമയം അറിയാം
കാര്‍ത്തിക പൂര്‍ണ്ണിമ ദേവ് ദീപാവലിയായും ആചരിയ്ക്കുന്നു. കാര്‍ത്തിക പൂര്‍ണ്ണിമ ദിനത്തില്‍ ദേവന്മാർ ഗംഗാ നദിയിൽ കുളിച്ച് വിളക്ക് തെളിയിച്ചു. അതിനാലാണ് കാർത്തിക പൂർണിമ ദിനത്തില്‍ ദേവ് ദീപാവലിയായി ആഘോഷിക്കുന്നത്. ദേവ് ദീപാവലിയോടനുബന്ധിച്ച്, കാശിയിൽ ലക്ഷക്കണക്കിന് വിളക്കുകൾ കത്തിക്കുന്നു, ഈ ഉത്സവത്തിന്‍റെ മഹത്വം ഒന്ന് കാണേണ്ടത് തന്നെയാണ്. കൂടാതെ, പുരാണങ്ങൾ അനുസരിച്ച്, കാർത്തിക പൂർണിമ നാളിലാണ് ഭഗവാൻ വിഷ്ണു മത്സ്യാവതാരം എടുത്തത് എന്നും വിശ്വാസമുണ്ട്.
കാര്‍ത്തിക പൂര്‍ണ്ണിമയ്ക്ക് സിഖ് സമുദായത്തിനും ഏറെ പ്രാധാന്യമുണ്ട്. അതായത്, സിഖ് മത വിഭാഗം ഈ ദിവസം പ്രകാശ് പർവ് അല്ലെങ്കിൽ ഗുരു പർവ് ആഘോഷിക്കുന്നു. കാർത്തിക് പൂർണിമ ദിനത്തിലാണ് ഗുരു നാനാക്ക് ദേവ് ജനിച്ചത്.
കാർത്തിക പൂർണിമയിൽ ശുഭകരമായ യോഗങ്ങള്‍
ഇത്തവണത്തെ കാര്‍ത്തിക പൂര്‍ണ്ണിമ ദിനത്തില്‍ ഏറെ ശുഭകരമായ ശിവയോഗവും സർവാർത്ത സിദ്ധി യോഗവും രൂപപ്പെടുന്നു.
ശിവയോഗം - നവംബർ 27-ന് ഉച്ചയ്ക്ക് 01.37 മുതൽ രാത്രി 11.39 വരെ
സർവാർത്ത സിദ്ധി യോഗ- 28-ന് ഉച്ചയ്ക്ക് 01.35 മുതൽ രാവിലെ 06.54 വരെ
കാർത്തിക പൂർണിമ നാളിൽ ഇവ ചെയ്യുന്നത് പുണ്യം നല്‍കുന്നു
കാർത്തിക പൂർണിമ നാളിൽ സ്നാനത്തിനും ദാനം ചെയ്യുന്നതിനും പൂജയ്ക്കും പ്രത്യേക പ്രാധാന്യമുണ്ട്. കാര്‍ത്തിക പൗർണ്ണമി നാളിൽ ചന്ദ്രദേവനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. പൗർണ്ണമി നാളിൽ പുണ്യനദികളിൽ സ്നാനം നടത്തുന്നതിന് ഏറെ പ്രാധാന്യം ഉണ്ട്.
കാർത്തിക പൂർണിമയിൽ ഇക്കാര്യങ്ങള്‍ ചെയ്യുക
കാർത്തിക പൂർണിമ നാളിൽ പുണ്യനദിയില്‍ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കണം. മന്ത്രം ജപിച്ചുകൊണ്ട് സൂര്യന് ജലം അര്‍പ്പിക്കുക. നിങ്ങളുടെ കഴിവിനനുസരിച്ച് സംഭാവന നൽകുക. കാർത്തിക പൂർണിമ നാളിലെ വ്രതാനുഷ്ഠാനവും വളരെ പ്രധാനമാണ്. ജാതകത്തിലെ ഗ്രഹദോഷങ്ങൾ മാറാനുള്ള ദിവസം കൂടിയാണ് ഈ ദിവസം.
കാർത്തിക പൂർണിമ പൂജാ രീതി
കാർത്തിക പൂർണിമ ദിനത്തിൽ ലക്ഷ്മി-നാരായണനെ വിധിപ്രകാരം ആരാധിക്കുക. മഹാവിഷ്ണുവിന് മഞ്ഞ പഴങ്ങളും പൂക്കളും മഞ്ഞ വസ്ത്രങ്ങളും സമർപ്പിക്കുക. പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള പൂക്കളും മേക്കപ്പ് സാമഗ്രികളും ലക്ഷ്മി ദേവിക്ക് സമർപ്പിക്കുക. ഈ ദിവസം സത്യനാരായണന്‍റെ കഥ വായിയ്ക്കുന്നത് വീട്ടിൽ സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)