ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും. ശനി പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് മാറുന്നത് മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.
വേദജ്യോതിഷ പ്രകാരം, പുതിയ വർഷത്തിൽ പല പ്രധാന ഗ്രഹങ്ങളും രാശിമാറ്റം നടത്തും. ശനിയുടെ രാശിമാറ്റമാണ് ഇതിൽ പ്രധാനപ്പെട്ടത്.
ശനി പൂരുരുട്ടാതി നക്ഷത്രത്തിൽ എത്തുന്നത് മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് നേട്ടമുണ്ടാകുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് ശനിയുടെ നക്ഷത്രമാറ്റം ഗുണകരമാണ്. ജോലിയിൽ ഉയർച്ചയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളം വർധിക്കും. കുടുംബ ബന്ധങ്ങൾ ഊഷമളമാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും.
തുലാം രാശിക്കാർക്ക് ശനിയുട നക്ഷത്രമാറ്റം വലിയ ഭാഗ്യം കൊണ്ടുവരും. കരിയറിലും വിദ്യാഭ്യാസത്തിലും വലിയ നേട്ടങ്ങളുണ്ടാകും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ വിജയം നേടാനാകും. കഠിനാധ്വാനം ഫലം കാണും. സാമ്പത്തിക പ്രയാസങ്ങൾ അവസാനിക്കും. സമ്പത്ത് വർധിക്കും.
കുംഭം രാശിക്കാർക്ക് ശനിയുടെ നക്ഷത്രമാറ്റം വലിയ നേട്ടങ്ങൾ കൊണ്ടുവരും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആശങ്കകൾ അകലും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.