Kavya Abhishek Dating Rumor: തന്നേക്കാൾ 10 വയസ് ഇളപ്പമുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്, ആരെന്ന് അറിയുമോ?
ഒരു സമയത്ത് നിരവധി പേർ ഗൂഗിളിൽ സെർച്ച് ചെയ്തിരുന്ന കാര്യമാണ് ആരാണീ കാവ്യാ മാരൻ എന്നത്. എന്നാൽ ഇന്ന് ഈ പേര് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്. സൺറൈസേഴ്‌സ് ഹൈദരാബാദ് ഫ്രാഞ്ചൈസി ഉടമയായ കാവ്യയെ തമിഴ് ആരാധകർ കാവ്യ പാപ്പ എന്നാണ് വിളിക്കുന്നത്.
ഐപിഎല്ലിൻ്റെ കാര്യം വരുമ്പോൾ തീർച്ചയായും കാവ്യ മാരൻ പാലപ്പഴും ഹൈലൈറ്റ് ആകുന്നത് നമ്മൾ കാണുന്ന കാര്യമാണ്. ഒരു ഉടമ എന്നതിലേറെ ഒരു യഥാർത്ഥ ആരാധകയായി അവർ സ്റ്റേഡിയത്തിലിരുന്ന് തൻ്റെ ടീമിനെ പ്രോത്സാഹിപ്പിക്കുന്നത് പലപ്പോഴും നമ്മൾ കണ്ടിട്ടുള്ള കാര്യമാണ് അല്ലെ?
സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഇഷ്ടപ്പെടാത്തവർക്കും കാവ്യാ മാരനെ ഇഷ്ടമാണ് എന്നത് വലിയൊരു സത്യമാണ്. കാവ്യ തൻ്റെ ടീമിനെ നിയന്ത്രിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ രീതി ശരിക്കും വ്യത്യസ്തമാണ്
മാധ്യമ വ്യവസായിയായ കലാനിധി മാരൻ്റെയും കാവേരി മാരന്‍റെയും മകളാണ് കാവ്യ മാരൻ. ചെന്നൈയിൽ ജനിച്ച കാവ്യ മാരൻ എംബിഎ ബിരുദധാരിയാണ്.
ഐപിഎൽ വരുമ്പോൾ കാവ്യാ മാരന്റെ പ്രണയ ജീവിതവും വൈറലാകുന്ന പതിവാണ്. പലപ്പോഴും പല പല നടന്മാരുമായി കാവ്യാ മാരൻ ഡേറ്റിംഗിലാണെന്നും അതുപോലെ ഈ ബിസിനസുകാരനുമായി കറങ്ങി നടക്കുകയാണെന്നൊക്കെ നിരവധി അഭ്യൂഹങ്ങൾ ഈ സമയം പൊന്തിവരാറുണ്ട്
ഇതിനിടയിലാണ് കാവ്യ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്.
കാവ്യയെക്കാൾ 10 വയസ്സിന് ഇളപ്പമുള്ള ആളാണ് ആ ക്രിക്കറ്റ് താരം എന്നും വാർത്തയുണ്ടായിരുന്നു. ഈ അഭ്യൂഹം കഴിഞ്ഞ ഐപിഎൽ സമയത്താണ് പ്രചരിച്ചത്.
കാവ്യാ മാരൻ്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. നേരത്തെ സംഗീതജ്ഞൻ അനിരുദ്ധ് രവിചന്ദറുമായും കാവ്യാ മാരൻ ഡേറ്റിംഗിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
ഇരുവരുടെയും പ്രണയ ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ ഇൻ്റർനെറ്റിൽ കോളിളക്കം സൃഷ്ടിച്ചിരുന്നുവെങ്കിലും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ അനിരുദ്ധ് പൂർണ്ണമായും നിരസിക്കുകയും തങ്ങൾക്കിടയിൽ സൗഹൃദമല്ലാതെ മറ്റൊന്നുമില്ലെന്നും പറയുകയുമുണ്ടായി.
ശേഷം സ്റ്റാർ ക്രിക്കറ്റ് താരം ഋഷഭ് പന്തിനൊപ്പവും കാവ്യാ മാരൻ പ്രണയത്തിലാണെന്ന വാർത്തകൾ വന്നിരുന്നുവെങ്കിലും. എന്നാൽ ഈ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല എന്നാണ് റിപ്പോർട്ട്.
ഇപ്പോഴിതാ കാവ്യയുടെ പേര് മറ്റൊരു ക്രിക്കറ്റ് താരവുമായി ബന്ധപ്പെട്ട് റൂമറുകൾ പരക്കുന്നുണ്ട്. അത് മറ്റാരുമല്ല സൺറൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശർമ്മയുമായിട്ടാണ്. വർഷങ്ങളായി അഭിഷേക് ശർമ്മ സൺറൈസേഴ്‌സിനായി കളിക്കുന്നു. പല താരങ്ങളെയും ടീമിൽ നിന്ന് ഒഴിവാക്കിയ പ്പോഴും അഭിഷേക് ശർമ്മയെ ടീമിൽ നിലനിർത്തി
എന്നാൽ ഇവരുടെ ബന്ധത്തെ കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. അതുകൊണ്ടുതന്നെ ഇതും വെറുമൊരു അഭ്യൂഹ മാത്രമായിരിക്കാം. ഇനി ഇവർ ഡേറ്റിംഗിലാണെങ്കിൽ കാവ്യാ തന്നെക്കാൾ 10 വയസിന് പ്രായക്കുറവുള്ള ഒരാളുമായിട്ടാണ് പ്രണയബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ ബന്ധം ശരിക്കും ഏത് തരത്തിലുള്ള ബന്ധത്തിലേക്ക് മാറുമെന്ന് കണ്ടറിയണം.