Vastu Tips: ഓഫീസിൽ കണ്ണാടി സ്ഥാപിച്ചിരിക്കുന്നത് ശരിയായ ദിശയിലാണോ? നിങ്ങളുടെ കരിയറിനെ ബാധിച്ചേക്കാം; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ
ജോലി സ്ഥലത്ത് കണ്ണാടി സൂക്ഷിക്കുന്നെങ്കിൽ അത് വൃത്താകൃതിയിലുള്ളതാകാൻ ശ്രദ്ധിക്കുക. ഇത് പോസിറ്റീവ് എനർജി നൽകും. തൃകോണാകൃതിയിലോ ചതുരാകൃതിയിലോ ഉള്ള കണ്ണാടി സൂക്ഷിക്കുന്നത് വ്യക്തിജീവിതത്തെയും തൊഴിലിനെയും മോശമായി ബാധിക്കും.
ജോലി സ്ഥലത്ത് കണ്ണാടി വച്ചിരിക്കുന്ന സ്ഥലത്ത് ധാരാളം സാധനങ്ങൾ ചുറ്റും സൂക്ഷിക്കരുത്. ഇത് നെഗറ്റീവ് എനർജി ഉണ്ടാക്കുകയും കരിയറിന് ദോഷമാകുകയും ചെയ്യും.
ജോലി സ്ഥലത്ത് സ്ഥാപിക്കുന്ന കണ്ണാടിയുടെ പുറകിലെ നിറം നീലയായിരിക്കണം.കറുപ്പ് അല്ലെങ്കിൽ മറ്റ് നിറങ്ങളിലുള്ള കണ്ണാടി വയ്ക്കുന്നത് ജോലിയിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കും.
നിങ്ങളുടെ ഓഫീസിൽ കണ്ണാടി വയ്ക്കുകയാണെങ്കിൽ അതിൽ നിങ്ങളുടെ പ്രതിബിംബം എപ്പോഴും കാണുന്ന വിധത്തിൽ ആയിരിക്കരുത്. അതായത് നേരെ മുൻപിൽ വയ്ക്കരുത്. ഇതിൻറെ ആംഗിൾ മാറ്റി വയ്ക്കണം.
നിങ്ങൾ ഓഫീസിലെ മേശപ്പുറത്ത് കണ്ണാടി വയ്ക്കുന്നെങ്കിൽ വാസ്തു ശാസ്ത്ര പ്രകാരം അവ തീരെ ചെറുതോ വലുതോ ആകാൻ പാടില്ല. ഇടത്തരം വലുപ്പമുള്ള കണ്ണാടിയാണ് വയ്ക്കേണ്ടത്.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)