Do`s and Don`ts of Steam: കോവിഡിനെ ചെറുക്കാന്‍ ആവി പിടിയ്ക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ

Thu, 22 Apr 2021-10:02 pm,

കൊറോണയെ നേരിടാനുള്ള പ്രതിവിധികളെക്കുറിച്ച് ഏറെ കാര്യങ്ങള്‍  സോഷ്യൽ മീഡിയയിലൂടെ പ്രചരിയ്ക്കുന്നുണ്ട്, അതില്‍ മുഖ്യമായതാണ് ആവി പിടിയ്ക്കുക  (Steam Inhalation) എന്നത്. കോവിഡ് വ്യാപനം ശക്തമായ അവസരത്തില്‍  ദിവസവും  ആവി പിടിയ്ക്കുന്നത്‌ ഗുണകരമാണ് എന്ന് നിങ്ങള്‍ കേട്ടിരിക്കും...    

 

Steam എടുത്താല്‍  കൊറോണ വരില്ലേ?  എന്താണ്  വസ്തുത?  ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എങ്കിലും  ആവി പിടിയ്ക്കുന്നത്  കോവിഡ് -19 ചികിത്സയ്ക്ക് സഹായിക്കുന്നു എന്നത് വാസ്തവമാണ്.  എന്നാൽ ആവി പിടിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ക്കൂടി  പ്രത്യേകം ശ്രദ്ധിക്കണം.

കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് 1 വർഷത്തിലേറെയായി.  ആവി പിടിയ്ക്കുന്നത് വഴി  (Steam Inhalation) കോവിഡ്  വൈറല്‍ ലോഡ് (Covid-19 viral load) കുറയുന്നു എന്നാണ്  പഠനങ്ങള്‍ തെളിയിക്കുന്നത്.  എന്നാല്‍,  നീരാവിക്ക് കൊറോണ വൈറസിനെ കൊല്ലാൻ  കഴിയുമെന്ന് പറയുന്നത് പൂർണ്ണമായും തെറ്റാണ്.  കോവിഡിനെ നേരിടാൻ മാത്രമേ ഇത് നിങ്ങളെ സഹായിക്കൂ..

കൊറോണ വൈറസിനെ നേരിടാന്‍   ആവി പിടിയ്ക്കുന്നത്    (Steam Inhalation) ഉത്തമമാണെന്ന്  ഇതുവരെ   ലോകാരോഗ്യ സംഘടനയോ  (World Health Organisation - WHO) യുഎസ്  സെന്‍റര്‍  ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ( US CDC) നിർദ്ദേശിച്ചിട്ടില്ല. ആവി പിടിയ്ക്കുന്നതില്‍ അപകടം ഒളിഞ്ഞിരിയ്ക്കുന്നു , കൂടാതെ,  ഇതിലൂടെ കൊറോണ വൈറസിനെ തടയാൻ  സാധിക്കുമെന്നതിന്  ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്നാണ് അടുത്തിടെ  US CDC പ്രതിനിധി അഭിപ്രായപ്പെട്ടത്  

ആവി പിടിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:-

** ആവി പിടിയ്ക്കുമ്പോഴും കുട്ടികള്‍ക്ക് നല്‍കുമ്പോഴും നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം, അല്ലാത്തപക്ഷം നീരാവിയുടെ   ചൂട് തട്ടി അപകടമുണ്ടാകാം

** ആവി പിടിയ്ക്കുമ്പോള്‍  ചൂടുവെള്ളം പാത്രത്തിൽ നിന്ന് പുറത്തുവരുന്നില്ലെന്നും   മുഖവും ചൂടുവെള്ളവും സുരക്ഷിതമായ അകലത്തിലാണ് എന്നും  ഉറപ്പു വരുത്തുക 

** നിങ്ങളുടെ മുഖം  സ്റ്റീമറിന്‍റെ Nozzle ന്  കൂടുതല്‍ അടുത്തായി വയ്ക്കരുത്.  

** ആവി പിടിയ്ക്കുമ്പോള്‍  കണ്ണുകൾ അടയ്ക്കുക

**  സ്റ്റീമറിനുപകരം ആവി പിടിയ്ക്കുന്നതിന്   പാത്രമാണ് ഉപയോഗിക്കുന്നത് എങ്കില്‍  കൂടുതല്‍ ശ്രദ്ധിക്കുക.

** ദിവസം രണ്ടുതവണയിൽ കൂടുതൽ ആവി പിടിയ്ക്കരുത്  (Dont take steam more than twice a day).  കാരണം അധികം നീരാവി  നിങ്ങളുടെ മുഖവും കഴുത്തും വരണ്ടതാക്കും, ഇത് ഫംഗസ്, ബാക്ടീരിയ ഇന്‍ഫെക്ഷന്  കാരണമാകും . 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link