Kendra Trikon Rajyog: ദിവസങ്ങള്‍ക്കുള്ളില്‍ പണം കുമിഞ്ഞുകൂടും...! ഈ രാശിക്കാര്‍ക്ക് ത്രികോണ രാജയോഗം
നിലവില്‍ ശനി അതിന്റെ ത്രികോണ രാശിയായ കുംഭത്തില്‍ ചതയം നക്ഷത്രത്തിലാണ്. നാല് രാശിക്കാര്‍ക്ക് ഈ സമയത്ത് വമ്പന്‍ നേട്ടങ്ങള്‍ ഉണ്ടാകും. കേന്ദ്ര ത്രികോണ യോഗമാണ് ഇതിന് കാരണം.
ത്രികോണ രാജയോഗത്തിലൂടെ നാല് രാശിക്കാരുടെ ജീവിതം മാറി മറിയും. ഈ സമയത്ത് ഉണ്ടാകുന്ന ശനിയുടെ അനുഗ്രഹം കാരണം ഈ രാശിക്കാര്‍ തൊട്ടതെല്ലാം പൊന്നായി മാറുകയും ചെയ്യും. ആ നാല് ഭാഗ്യരാശിക്കാര്‍ ആരെല്ലാമാണെന്ന് നോക്കാം.
കുംഭം : നാല് രാശിക്കാരില്‍ ഏറ്റവും ഗുണം ലഭിക്കുക കുംഭം രാശിക്കാര്‍ക്കാണ്. ഇവരുടെ സാമ്പത്തിക സ്ഥിതിയില്‍ വമ്പന്‍ പുരോഗതി ഉണ്ടാകും. പുതിയ വരുമാന സ്രോതസ് തെളിയും. ഇതുവഴി വരുമാനം കുതിച്ചുയരും. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കും.
മിഥുനം : ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍ നേട്ടങ്ങളാണ് ലഭിക്കുക. നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇതുവഴി മികച്ച ലാഭം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രൊമോഷന് സാധ്യതയുണ്ട്. കടം കൊടുത്തതോ കിട്ടില്ലെന്ന് വിചാരിച്ചതോ ആയ പണം തിരികെ ലഭിക്കും.
ഇടവം : ത്രികോണ രാജയോഗത്തിന്റെ പ്രയോജനം ഈ രാശിക്കാര്‍ക്ക് മികച്ച രീതിയില്‍ ഗുണം ചെയ്യും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. നിക്ഷേപത്തിനും അനുയോജ്യമായ സമയമാണിത്. പുതിയ വരുമാന സ്രോതസുകള്‍ തെളിഞ്ഞുവരും.
ചിങ്ങം : ബിസിനിസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ ഗുണപ്രദമായ സമയമാണിത്. ബിസിനസില്‍ നിന്ന് ലാഭം ലഭിക്കുകയും പുതിയ ബിസിനസ് ഐഡിയകള്‍ പരീക്ഷിക്കുകയും ചെയ്യും. ഇവരോടൊപ്പം ഭാഗ്യം നിലകൊള്ളും. വിവാഹ കാര്യങ്ങളിലും ശുഭസൂചനയാണ് കാണുന്നത്. സാമ്പത്തിക പുരോഗതി സുനിശ്ചിതം.