Kendra Trikona Raja Yoga: 15 ദിവസങ്ങൾക്ക് ശേഷം കേന്ദ്ര ത്രികോണ രാജയോഗം, ശനിയുടെ വക്രഗതി ഈ 3 രാശിക്കാരെ മിന്നിക്കും!
Kendra Trikon Rajyog 2023: നീതിയുടെ ദേവനായ ശനിയുടെ ദുഷിച്ച കണ്ണ് ആരിൽ പതിയുന്നു അവരുടെ കാര്യം പിന്നെ പറയുക വേണ്ട. അതുപോലെ തന്നെ ശനിയുടെ കൃപ ലഭിക്കുന്നവർക്ക് രാജാവിനെപ്പോലെ ജീവിക്കാനും കഴിയും. ഇപ്പോഴിതാ 30 വർഷത്തിനുശേഷം ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. 2025 മാർച്ച് വരെ ശനി കുംഭത്തിൽ തുടരും.
ഇതിനിടയിൽ 15 ദിവസത്തിന് ശേഷം അതായത് 2023 ജൂൺ 17 ന് ശനി വക്ര ഗതിയിൽ സഞ്ചരിക്കാൻ കഴിയും. കുംഭത്തിൽ ശനിയുടെ വക്രഗതി കേന്ദ്ര ത്രികോണ രാജ യോഗം സൃഷ്ടിക്കും. ഇത് എല്ലാ രാശിയിലുള്ളവരെയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് ശനിയുടെ പ്രതിലോമ ചലനത്താൽ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇത്തരക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം, ഇൻക്രിമെന്റ് എന്നിവ ലഭിക്കും. കൂടാതെ ഈ സമയം ഇവർക്ക് ചില നല്ല വാർത്തകൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് കേന്ദ്ര ത്രികോണ രാജയോഗം ശുഭ ഫലങ്ങൾ നൽകുന്നതെന്ന് നമുക്ക് നോക്കാം.
മേടം (Aries): ശനിയുടെ പ്രതിലോമ ചലനത്താൽ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം മേടം രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. ഇവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതിയുണ്ടാകും. ജോലി ചെയ്യുന്നവർക്ക് ഇൻക്രിമെന്റോടെ സ്ഥാനക്കയറ്റം ലഭിക്കും. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നം അവസാനിക്കും. ബിസിനസ്സിൽ വിജയം കൈവരിക്കും.
ഇടവം (Taurus): ശനിയുടെ വക്രഗതിയിലൂടെ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഇടവ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും. വളരെക്കാലമായി മുടങ്ങിക്കിടന്ന നിങ്ങളുടെ ജോലികൾ ഇപ്പോൾ പെട്ടെന്ന് പൂർത്തിയാകും. പുതിയ ജോലിക്കായുള്ള നിങ്ങളുടെ അന്വേഷണവും പൂർത്തിയാകും. വലിയ സ്ഥാനവും കിടിലം പാക്കേജും ഉള്ള ജോലിലഭിക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും.
ചിങ്ങം (Leo): കേന്ദ്ര ത്രികോണ രാജയോഗം ചിങ്ങം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പ്രതീക്ഷിക്കാത്ത ധനം ലഭിക്കും. ലക്ഷ്മിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് പല സ്രോതസ്സുകളിൽ നിന്നും വരുമാനം ഉണ്ടാകും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. നടക്കില്ലെന്ന് വിചാരിച്ച ജോലികൾ നടക്കും.