Kerala Gold Rate Today: അക്ഷയതൃതീയയിൽ സ്വർണ്ണം വാങ്ങാൻ പോകുന്നവർ ഇന്നത്തെ വില കൂടി അറിഞ്ഞോളൂ...

ഇന്ന് അക്ഷയതൃതീയ... ലക്ഷ്മീദേവീയുടെ അനുഗ്രഹത്താല്‍ ഐശ്വര്യം കളിയാടുന്ന ദിവസമാണിന്ന്. ഇന്നേ ദിവസം എന്ത് മംഗള കാര്യങ്ങൾ ചെയ്യുന്നതിനും സമയം നോക്കേണ്ടതില്ല എന്നാണ് പറയുന്നത്. അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്നത് വളരെ നല്ലതാണെന്നാണ് പറയുന്നത്.

വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്‍റെ മൂന്നാം തിഥിയിലാണ് അക്ഷയതൃതീയ കൊണ്ടാടുന്നത്. ഈ ദിവസം മഹാവിഷ്ണു ഭൂമിയിൽ മനുഷ്യരൂപം സ്വീകരിച്ചു എന്നാണ് വിശ്വാസം. അതുകൊണ്ട് ആ ദിവസം പുതിയ നിക്ഷേപങ്ങൾ നടത്തുന്നതും സ്വർണ്ണം വാങ്ങുന്നതും ഐശ്വര്യമായിട്ടാണ് കണക്കാക്കുന്നത്.

അക്ഷയതൃതീയിൽ സ്വർണം വാങ്ങാൻ ഇറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം അതായത് ഈ മാസത്തെ റെക്കോർഡ് നിരക്കിലാണ് സ്വർണ വ്യാപാരം കുതിക്കുന്നത് എന്നത്.
സ്വർണവില അരലക്ഷം കടന്നത് മാർച്ചിലായിരുന്നു. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്നുവേണം പറയാൻ. അതായത് ദിവസന്തോറും വില കുതിക്കുകയായിരുന്നു. ശേഷം എപ്രിൽ 19 ന് സ്വർണ്ണവില 54,500 രൂപയോടെ സർവ്വകാല റെക്കോഡ് സ്വന്തമാക്കി.
ഇതിനു ശേഷം മെയ് 1 ന് സ്വർണ്ണ വില 800 രൂപ ഇടിഞ്ഞ് ഒരു പവന്റെ വില 52440 ആയപ്പോഴാണ് സ്വർണ്ണ, വാങ്ങുന്നവർക്ക് ഒന്നാശ്വാസമായത്. എന്നാൽ അടുത്ത ദിവസം വീണ്ടും നിരാശപ്പെടുത്തി കൊണ്ട് 560 രൂപ വർധിച്ചുകൊണ്ട് പവന് 53,000 ആയി.
തുടർന്നുള്ള ദിവസങ്ങളിൽ 52600, 52680, 52840 എന്നിങ്ങനെ സ്വർണ്ണ വില കുതിച്ചു. ശേഷം മെയ് 7 ന് സ്വർണ്ണ വില വീണ്ടും 53,080 രൂപയായി. ശേഷം മെയ് 8 ബുധനാഴ്ച 53,000 ആയിരുന്നു.
കഴിഞ്ഞ ദിവസം സ്വർണ വിലയില്‍ നേരിയ കുറവവ് രേഖപ്പെടുത്തിയിരുന്നു. അതായത് ഗ്രാമിന് രൂപ കുറഞ്ഞ് ഒരു പവന് 52,920 രൂപയായി. നിലവായിൽ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 6615 രൂപയാണ്.
ഇതും കണ്ടുകൊണ്ട് അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങാൻ കാത്തുനിന്നവരെ ഞെട്ടിച്ചുകൊണ്ട് ഇന്ന് വീണ്ടും സ്വർണ വില ഉയർന്നിരിക്കുകയാണ്.
അതും ഈ മാസത്തെ റെക്കോഡ് തുകയിൽ. ഇന്ന് ഒരു പവൻ സ്വർണത്തിന് 53,600 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 6700 രൂപയും. ഒറ്റ ദിവസം കൊണ്ട് 680 രൂപ വർധിച്ചു കൊണ്ട് സ്വർണ്ണവില ഈ മാസത്തെ റെക്കോർഡ് തുകയിൽ എത്തിയിരിക്കുകയാണ്. ഗ്രാമിന് 85 രൂപയാണ് ഇന്ന് വര്‍ധിച്ചത്.