Kerala DA Arrears : എപ്രിലിൽ ഡിഎ കുടിശ്ശിക ലഭിക്കും; കൈയ്യിൽ കിട്ടുന്ന ശമ്പളം എത്രയായിരിക്കും
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കാത്തിരിപ്പിനൊടുവിൽ ക്ഷാമബത്ത കിട്ടും എന്ന് ഉറപ്പായിരിക്കുകയാണ്.
ഡിഎയുടെ ആദ്യ ഗഡു രണ്ട് ശതമാനം ഏപ്രിലിലെ ശമ്പളത്തിനൊപ്പം നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിലൂടെ അറിയച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ഡിഎ പിടിച്ചുവച്ചത്
നിലവിൽ സർക്കാർ ജീവനക്കാരുടെ ഡിഎ ഏഴ് ശതമാനമാണ്. പക്ഷെ യഥാർഥത്തിൽ കിട്ടേണ്ടത് 25 ശതമാനം ആണ്.
18 ശതമാനം ക്ഷാമബത്തയാണ് സർക്കാർ കുടിശ്ശികയായി നൽകാനുള്ളത്.
നിലവിലെ കുടിശ്ശികയിൽ ആദ്യ ഗഡു നൽകിയാൽ 18 ശതമാനത്തിൽ നിന്നും സർക്കാർ ഡിഎ 16 ആയി കുറയും
എന്നാൽ ജനുവരി-മാർച്ച് മാസത്തിലെ ഡിഎ വർധനവ് കൂടി വരുമ്പോൾ ഡിഎ കുടിശ്ശിക വീണ്ടും 16ൽ നിന്നും വർധിച്ച് 19-20 ശതമാനമാകും